Latest News

പട്ടിക വിഭാഗക്കാർക്ക് നൽകിയത് 38 കോടി ചികിത്സാ സഹായം

പട്ടിക വിഭാഗക്കാർക്ക് നൽകിയത് 38 കോടി ചികിത്സാ സഹായം
X

തിരുവനന്തപുരം; സംസ്ഥാനത്തെ പട്ടിക വിഭാഗക്കാരുടെ ചികില്‍സാ ആവശ്യങ്ങള്‍ക്ക് കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ വിതരണം ചെയ്തത് 38 കോടി രൂപ. 5000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വിവിധ വിഭാഗത്തിലാണ് ധനസഹായം നല്‍കിയത്.

വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുമാണ് ചികിത്സാ സഹായം വിതരണം ചെയ്തത്. ഓണ്‍ലൈനായും ജനപ്രതിനിധികള്‍ വഴിയും ലഭിച്ച അപേക്ഷകളിലാണ് ഇപ്പോള്‍ സഹായം നല്‍കിയിരിക്കുന്നത്. ഇതിലൂടെ 41,028 കുടുംബങ്ങളുടെ ചികില്‍സാ ആവശ്യങ്ങള്‍ക്കാണ് സര്‍ക്കാരിന്റെ കൈതാങ്ങ് ലഭിച്ചത്. എട്ടുമാസത്തിനുള്ളില്‍ പട്ടികജാതി വിഭാഗത്തിലെ 9,218 പേര്‍ക്ക് 18.26 കോടി രൂപയും പട്ടികവര്‍ഗ വിഭാഗത്തിലെ 31,810 പേര്‍ക്ക് 20 കോടി രൂപയും സഹായമായി നല്‍കി.

ഈ ചികില്‍സാ സഹായത്തിനുള്ള അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് സ്വീകരിക്കുന്നത്. ഒരു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള പട്ടികവിഭാഗക്കാര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. ബാങ്ക് പാസ്ബുക്കിന്റെ അക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തിയ പേജിന്റെ പകര്‍പ്പ്, വില്ലേജ് ഓഫിസില്‍ നിന്നും ലഭിച്ച വരുമാന സര്‍ട്ടിഫിക്കറ്റ്, തഹസില്‍ദാറില്‍ നിന്നും ലഭിച്ച രോഗിയുടെ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ചികിത്സിക്കുന്ന ഡോക്ടറില്‍ (അസിസ്റ്റന്റ് സര്‍ജനില്‍ കുറയാത്ത തസ്തിക) നിന്നുളള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, രോഗിയല്ല അപേക്ഷ സമര്‍പ്പിക്കുന്നതെങ്കില്‍ അപേക്ഷകന് രോഗിയുമായുളള ബന്ധം തെളിയിക്കുന്ന രേഖയുടെ കോപ്പിയും രോഗിയുടെ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും, എം.പി/ എംഎല്‍എ/ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരില്‍ നിന്നും ശുപാര്‍ശ കത്ത് ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പും സഹിതമാണ് അക്ഷയ കേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടത്.

Next Story

RELATED STORIES

Share it