Latest News

പത്തനംതിട്ട ജില്ലയില്‍ 32 പേര്‍ക്ക് കൊവിഡ്19

പത്തനംതിട്ട ജില്ലയില്‍ 32 പേര്‍ക്ക് കൊവിഡ്19
X

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഇന്ന് 32 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നവരും, 17 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ ആറു പേര്‍ കുമ്പഴ ക്ലസ്റ്ററിലുളളവരും, മൂന്നു പേര്‍ അടൂര്‍ ക്ലസ്റ്ററിലുളളവരും, ഒരാള്‍ കോട്ടാങ്ങല്‍ ക്ലസ്റ്ററിലുളള ആളുമാണ്. മൂന്നു പേരുടെ സമ്പര്‍ക്ക പഞ്ചാത്തലം വ്യക്തമല്ല. സമ്പര്‍ക്കപഞ്ചാത്തലം വ്യക്തമല്ലാത്ത രണ്ട് രോഗബാധ റിപോര്‍ട്ട് ചെയ്തതിനാല്‍ പുറമറ്റം വാര്‍ഡ് നമ്പര്‍.12 ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററായി മാറിയിട്ടുണ്ട്.

ജില്ലയില്‍ ഇതുവരെ ആകെ 1623 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 737 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കൊവിഡ്19 മൂലം ജില്ലയില്‍ ഇതുവരെ രണ്ടു പേര്‍ മരണമടഞ്ഞു. ജില്ലയില്‍ ഇന്ന് 46 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1188 ആണ്.

പത്തനംതിട്ട ജില്ലക്കാരായ 433 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 422 പേര്‍ ജില്ലയിലും, 11 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 104 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 96 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ആറു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 80 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 31 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 21 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 95 പേരും ഐസൊലേഷനില്‍ ഉണ്ട്.

സ്വകാര്യ ആശുപത്രികളില്‍ 12 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 445 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 37 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 4049 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1260 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1484 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 103 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 99 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 6793 പേര്‍ നിരീക്ഷണത്തിലാണ്.

വിദേശത്തുനിന്ന് വന്നവര്‍

1) ദുബായില്‍ നിന്നും എത്തിയ പ്രമാടം സ്വദേശി (69)

2) അബുദാബിയില്‍ നിന്നും എത്തിയ പൂഴിക്കാട് സ്വദേശി (54)

3) സൗത്താഫ്രിക്കയില്‍ നിന്നും എത്തിയ നെല്ലിയ്ക്കാപ്പാറ സ്വദേശി (31)

4) ദുബായില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (30)

5) കുവൈറ്റില്‍ നിന്നും എത്തിയ തുകലശേരി സ്വദേശി (30)

6) മസ്‌ക്കറ്റില്‍ നിന്നും എത്തിയ കലഞ്ഞൂര്‍ സ്വദേശി (39)

7) ഷാര്‍ജയില്‍ നിന്നും എത്തിയ മേലൂട് സ്വദേശി (30)

8) മസ്‌ക്കറ്റില്‍ നിന്നും എത്തിയ മാമ്മൂട് സ്വദേശി (63)

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

9) ആന്ധ്രാപ്രദേശില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശി (30)

10) ബാംഗ്ലൂരില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശി (32)

11) ബാംഗ്ലൂരില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശി (22)

12) ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ കൊടുമണ്‍ സ്വദേശി (29)

13) ലഡാക്കില്‍ നിന്നും എത്തിയ മണ്ണടി സ്വദേശി (39)

14) ചെന്നൈയില്‍ നിന്നും എത്തിയ തട്ട സ്വദേശി (67)

15) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പുല്ലാട് സ്വദേശി (40)

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

16) പുറമറ്റം സ്വദേശിനി (29). കുമ്പനാടുളള ദന്തല്‍ ക്ലിനിക്കില്‍ ജോലി ചെയ്യുന്നു. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

17) മൈലപ്ര സ്വദേശിനി (26). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

18) മൈലപ്ര സ്വദേശിനി (46). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

19) മൈലപ്ര സ്വദേശിനി (22). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

20) വികോട്ടയം സ്വദേശി (46). കേരള ബാങ്ക് ജീവനക്കാരനാണ്. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

21) പഴകുളം സ്വദേശി (16). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

22) പഴകുളം സ്വദേശി (18). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

23) പ്രമാടം സ്വദേശി (65). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

24) കുമ്പഴ എസ്‌റ്റേറ്റിലെ െ്രെഡവര്‍ (25). സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ല.

25) കോട്ടാങ്ങല്‍ സ്വദേശി (33). കോട്ടാങ്ങല്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

26) പത്തനംതിട്ട സ്വകാര്യ ലാബിലെ ജീവനക്കാരന്‍ (24). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്

27) വളളിക്കോട് സ്വദേശി (52). പത്തനംതിട്ടയിലെ സ്വകാര്യ ബാങ്കില്‍ സെക്യൂരിറ്റിയായി ജോലി ചെയ്യുന്നു. ബാങ്കില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്

28) പത്തനംതിട്ട സ്വദേശി (31). പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

29) പുറമറ്റം സ്വദേശി (69). സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ല.

30) ആനന്ദപ്പളളി സ്വദേശി (26). അടൂരില്‍ മുന്‍പ് രോഗബാധിതനായ ഓട്ടോ െ്രെഡവറുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

31) കടമ്മനിട്ട സ്വദേശിനി (65). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

32) കടമ്മനിട്ട സ്വദേശി (68). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.


Next Story

RELATED STORIES

Share it