Latest News

രാജ്യത്ത് 30,254 പേര്‍ക്ക് കൊവിഡ്, രോഗമുക്തി നിരക്ക് 94.93 ശതമാനം

രാജ്യത്ത് 30,254 പേര്‍ക്ക് കൊവിഡ്, രോഗമുക്തി നിരക്ക് 94.93 ശതമാനം
X

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 30,254 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 98,57,029 ആയി. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 33,136 പേരാണ് ഇന്ന് മാത്രം രോഗമുക്തരായിട്ടുള്ളത്. ആകെ രോഗമുക്തരുടെ എണ്ണം 93,57,464 ആണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 94.93 ആയതായി കണക്കുകള്‍ പറയുന്നു.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 391 പേര്‍ രോഗബാധമൂലം മരിച്ചു. രാജ്യത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,43,019 ആയി. കൊവിഡ് ബാധിതരായി ആശുപത്രിയിലും മറ്റ് ചികില്‍സാ കേന്ദ്രങ്ങളിലും കഴിയുന്നവരുടെ എണ്ണം 3,56,545 ആയി.

ഞായറാഴ്ച മാത്രം കേരളത്തില്‍ 4,698 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5,258 പേര്‍ രോഗമുക്തരായി. നിലവില്‍ 59,438 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇന്ന് മാത്രം 29 പേര്‍ മരിച്ചു, ആകെ മരണം 2,623.

മഹാരാഷ്ട്രയില്‍ ഞായറാഴ്ച 3,717 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3,083 പേര്‍ രോഗമുക്തരാക്കി. 70 പേര്‍ ഞായറാഴ്ച മാത്രം മരിച്ചു, ആകെ മരണം 48,209. ആരെ രോഗം സ്ഥിരീകരിച്ചത്, 18,80,416. സജീവ രോഗികള്‍ 74,104.

ഡല്‍ഹിയില്‍ 1,984 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 2,539 പേര്‍ രോഗമുക്തരായി. 33 പേര്‍ മരിച്ചു, ആകെ മരണം 10,014. ആകെ രോഗബാധിച്ചവരുടെ എണ്ണം 6,07,454.

കര്‍ണാടകയില്‍ 1,196, ഗുജറാത്തില്‍ 1,175, ഹരിയാനയില്‍ 990, പഞ്ചാബില്‍ 627, ആന്ധ്രപ്രദേശില്‍ 506 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം.

Next Story

RELATED STORIES

Share it