Latest News

ഈജിപ്തില്‍ 3000 വര്‍ഷം പഴക്കമുള്ള ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തി

ഈജിപ്തില്‍ 3000 വര്‍ഷം പഴക്കമുള്ള ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തി
X

കെയ്‌റോ: ഈജിപ്തില്‍ 3000 വര്‍ഷം പഴക്കമുള്ള ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തി. കെയ്‌റോയിലെ സക്കാറ പര്യവേഷണ സ്ഥലത്താണ് പുതിയ കണ്ടെത്തല്‍. ശവപ്പെട്ടികള്‍ ഉള്‍പ്പടെയുള്ള പുതിയ കണ്ടെത്തല്‍ ചരിത്രം തിരുത്തിക്കുറിക്കുമെന്നാണ് പര്യവേഷകര്‍ പറയുന്നത്. പ്രമുഖ ഈജിപ്‌റ്റോളജിസ്റ്റായ സഹി ഹവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിര്‍ണായകമായ ഈ കണ്ടെത്തലുകള്‍ നടത്തിയത്.


മരം കൊണ്ടുള്ള 50 ശവപ്പെട്ടികള്‍ ഇവര്‍ ഇവിടെ നിന്ന് കണ്ടെടുത്തു. ബിസി 16ആം നൂറ്റാണ്ടിനും 11ആം നൂറ്റാണ്ടിനും ഇടയിലുള്ളവകളാണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്. 22 ദണ്ഡുകള്‍, കല്ലു കൊണ്ടുള്ള ഒരു ശവപ്പെട്ടി, അഞ്ച് മീറ്റര്‍ നീളമുള്ള, മരണത്തെപ്പറ്റി പറയുന്ന പുസ്തകത്തിലെ 17ാം അധ്യായമായ ഒരു പാപ്പിറസ് ചുരുള്‍, മരം കൊണ്ടുള്ള വഞ്ചികള്‍, മുഖാവരണങ്ങള്‍, പ്രാചീന ഈജിപ്ഷ്യര്‍ കളിക്കുന്ന ഗെയിമുകള്‍ എന്നിവയും ഇവിടെ നിന്ന് കണ്ടെടുത്തു. പിരമിഡുകളും പഴയ കാല ആശ്രമങ്ങളും മൃഗങ്ങളെ അടക്കം ചെയ്യുന്ന സ്ഥലങ്ങളും ഉള്‍ക്കൊള്ളുന്ന സക്കാറ യുനെസ്‌കോയുടെ പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ടതാണ്. ഇവിടെ 30 ശതമാനം മാത്രമാണ് പര്യവേഷണം നടന്നത്.




Next Story

RELATED STORIES

Share it