Latest News

മുസഫര്‍നഗറില്‍ ദലിത് യുവാവിനെ തല്ലിക്കൊന്നു

മുസഫര്‍നഗറില്‍ ദലിത് യുവാവിനെ തല്ലിക്കൊന്നു
X

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ ദലിത് യുവാവിനെ തല്ലിക്കൊന്നു. മോനു എന്ന യുവാവിന് നേരെയാണ് തിങ്കളാഴ്ച രാത്രി ബുധാന പട്ടണത്തില്‍ വച്ച് ആക്രമണം നടന്നത്. പരിക്കുകളോടെ വീട്ടില്‍ എത്തിയ മോനു മരിക്കുകയായിരുന്നു എന്ന് കുടുംബം പറഞ്ഞു. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് എസ്പി ആദിത്യ ബന്‍സല്‍ പറഞ്ഞു. മോനുവിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പോലിസ് അത് പരിശോധിച്ച് ഏതാനും പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it