Latest News

അസമിലെ പ്രളയത്തിൽ മരണം 30 കവിഞ്ഞു

അസമിലെ പ്രളയത്തിൽ മരണം 30 കവിഞ്ഞു
X

ഗുവാഹത്തി: അസമിലെ 15 ജില്ലകളെ ബാധിച്ച പ്രളയത്തില്‍ മരണസംഖ്യ 30 കവിഞ്ഞതായി അധികൃതര്‍ അറിയിച്ചു. പ്രളയം ഏറ്റവും രൂക്ഷമായ കരിംഗഞ്ചിലെ ബദര്‍പുര്‍ മേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലില്‍ ഒരു സ്ത്രീയും നാല് കുട്ടികളും ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. 470 വില്ലേജുകളിലെ 24 റെവന്യൂ സര്‍ക്കിളുകളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. 1300 ഹെക്ടറിലേറെ കൃഷിനാശവും റിപോര്‍ട്ട് ചെയ്തു.

43 ദുരിതാശ്വാസ ക്യാമ്പുകളിലായി 5114 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. നദികള്‍ കരകവിഞ്ഞ് ഒഴുകിയതോടെ റോഡുകള്‍ക്കും പാലങ്ങള്‍ക്കും വലിയ കേടുപാട് സംഭവിച്ചിട്ടുണ്ട്. ലഖിംപുര്‍, ഹോജായ്, ബോണ്‍ഗായ്ഗാവ്, ധേമാജി, നല്‍ബാരി, ദരാങ്, കൊക്രജാര്‍ തുടങ്ങിയ ജില്ലകളേയും പ്രളയം ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം റിമാല്‍ ചുഴലിക്കാറ്റ് സംസ്ഥാനത്ത് വീശിയടിച്ചതോടെയാണ് മഴ ശക്തിപ്രാപിച്ചത്.

Next Story

RELATED STORIES

Share it