Latest News

കണ്ണൂര്‍ ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് ബാധ; 14 പേര്‍ക്ക് രോഗമുക്തി

കണ്ണൂര്‍ ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് ബാധ; 14 പേര്‍ക്ക് രോഗമുക്തി
X

കണ്ണൂര്‍: ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും മുംബൈയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗബാധ.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11ന് കുവൈറ്റില്‍ നിന്ന് ജെ9 1415 വിമാനത്തിലെത്തിയ കുറുമാത്തൂര്‍ സ്വദേശിയായ 35കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 17ന് മസ്‌കറ്റില്‍ നിന്ന് ഒവി 1412 വിമാനത്തിലെത്തിയ പാപ്പിനിശ്ശേരി സ്വദേശി 54കാരന്‍ എന്നിവരാണ് വിദേശത്ത് നിന്ന് എത്തിയവര്‍. ജൂണ്‍ 5ന് മുംബൈയില്‍ നിന്ന് നേത്രാവതി എക്‌സ്പ്രസിന് എത്തിയ മൊകേരി സ്വദേശി 48കാരന്‍ എന്നിവര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതതരുടെ എണ്ണം 349 ആയി. ഇതില്‍ 244 പേര്‍ രോഗമുക്തി നേടി. അഞ്ചരക്കണ്ടി കോവിഡ് സെന്ററില്‍ ചികിത്സയിലായിരുന്ന അഞ്ചരക്കണ്ടി സ്വദേശി 18കാരി, പാനൂര്‍ സ്വദേശികളായ 29കാരി, 39കാരന്‍, പുളിങ്ങോം സ്വദേശി 25കാരന്‍, മട്ടന്നൂര്‍ സ്വദേശികളായ 35കാരന്‍, 30കാരന്‍, ബക്കളം സ്വദേശി 26കാരന്‍, കോട്ടയം പൊയില്‍ സ്വദേശി 41കാരന്‍, കിണവക്കല്‍ സ്വദേശി 28കാരി, തോട്ടട സ്വദേശി 59കാരന്‍, തില്ലങ്കേരി സ്വദേശി 60കാരന്‍, പറശ്ശിനിക്കടവ് സ്വദേശി 30കാരി, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ധര്‍മ്മടം സ്വദേശികളായ 44കാരന്‍, 36കാരി എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

Next Story

RELATED STORIES

Share it