Latest News

ഡല്‍ഹി ഷാലിമാര്‍ മാര്‍ഗിലെ തീപിടിത്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി

ഇന്നലത്തെ തീപിടുത്തത്തില്‍ കൊല്ലപ്പെട്ട മൂന്നാളും 50 വയസ്സിനു മുകളിലുള്ള സ്ത്രീകളാണ്.

ഡല്‍ഹി ഷാലിമാര്‍ മാര്‍ഗിലെ തീപിടിത്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി
X

ന്യൂഡല്‍ഹി: ശനിയാഴ്ച വൈകീട്ട് ഡല്‍ഹി ഷാലിമാര്‍ മാര്‍ഗിലെ റസിഡന്‍ഷ്യല്‍ ഫ്‌ലാറ്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ കൊല്ലപ്പെട്ടവരുട എണ്ണം മൂന്നായി. ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതേ ദിവസം നടക്കുന്ന നഗരത്തിലെ രണ്ടാമത്തെ തീപിടിത്തമാണ് ഇത്. അഞ്ച് കിലോമീറ്റര്‍ അകലെ പ്ലൈവുഡ് ഫാക്ടറിയിലും ഇന്നലെ കാലത്ത് അഞ്ച് മണിയോടെ തീപിടിച്ചിരുന്നു. അതില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. ഡല്‍ഹിയിലെ അനാജ് മണ്ടിയിലെ 43 പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളിലാണ് പുതിയ സംഭവം.

ഇന്നലത്തെ തീപിടുത്തത്തില്‍ കൊല്ലപ്പെട്ട മൂന്നാളും 50 വയസ്സിനു മുകളിലുള്ള സ്ത്രീകളാണ്. അവരെ അടിയന്തിരമായി ആശുപത്രിയിലെത്തിച്ചെങ്കിലും വഴി മധ്യേ ജീവന്‍ നഷ്ടപ്പെട്ടിരുന്നെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരില്‍ കുട്ടികളും രണ്ട് പോലിസുകാരും ഉള്‍പ്പെടുന്നു. നാല് നിലയുള്ള കെട്ടിടത്തിനാണ് അപകടം സംഭവിച്ചത്.

Next Story

RELATED STORIES

Share it