3 ദിവസത്തെ ലോക്ക് ഡൗണ്‍: ഗോവയില്‍ കര്‍ശന നിയന്ത്രണം

പനാജി: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ഗോവ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 3 ദിവസത്തെ ലോക്ക് ഡൗണ്‍ ഇന്ന് ആരംഭിച്ചു. ഇന്ന് മുതല്‍ മൂന്നു ദിവസത്തേക്കാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുളളത്.
ലോക്ക് ഡൗണ്‍ സമയത്ത് ജനങ്ങളുടെ യാത്രയും വാഹനനീക്കവും നിയന്ത്രിക്കാന്‍ ഗോവയുടെ തീരദേശ മേഖലയിലും നഗരങ്ങളിലുമായി പോലിസ് സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതായി നോര്‍ത്ത് ഗോവ എസ് പി ഉത്കൃഷ്ട് പ്രസൂണ്‍ വാര്‍ത്താമാധ്യമങ്ങളെ അറിയിച്ചു.
സംസ്ഥാന അതിര്‍ത്തികളില്‍ വിവിധ വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ടീമുകളെ വിന്യസിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്കുളള ചരക്കുനീക്കം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണ് ഇതെന്നും എസ് പി പറഞ്ഞു.
ഇതോടൊപ്പം ആഗസ്റ്റ് 10 വരെ അവശ്യവസ്തുക്കളും അവശ്യസേവനങ്ങളും ഒഴിച്ചുള്ള എല്ലാതിനും രാത്രി 8 മുതല്‍ രാവിലെ 6 വരെ നിയന്ത്രണമുണ്ട്.
RELATED STORIES
ട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMTഒഡിഷ ട്രെയിന്‍ ദുരന്തം: മരണം 238, പരിക്കേറ്റവര്‍ 900
3 Jun 2023 5:41 AM GMTമംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം; ഏഴ് ഹിന്ദുത്വ...
2 Jun 2023 6:45 AM GMTകോഴിക്കോട് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMTകണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ ദുരൂഹസാഹചര്യത്തില്‍ തീപിടിത്തം;...
1 Jun 2023 1:16 AM GMT