വയനാട് ജില്ലയില്‍ 272 പേര്‍ക്ക് കൂടി കൊവിഡ്
55 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.20

കല്‍പ്പറ്റ: ജില്ലയില്‍ ഇന്ന് 272 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 55 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.20 ആണ്. 258 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 59088 ആയി. 54976 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3624 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2189 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
55 പേര്‍ രോഗമുക്തരായി.കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 934 പേരാണ്. 1115 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 14919 പേര്‍. ഇന്ന് പുതുതായി 71 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1576 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 455900 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 455784 എണ്ണത്തിന്റെ ഫലം ലഭിച്ചു. 396696 പേര്‍ നെഗറ്റീവും 59088 പേര്‍ പോസിറ്റീവുമാണ്.
RELATED STORIES
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMT