Latest News

24 മണിക്കൂറിനുള്ളില്‍ 26,624 കൊവിഡ് രോഗികള്‍; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കവിഞ്ഞു

24 മണിക്കൂറിനുള്ളില്‍ 26,624 കൊവിഡ് രോഗികള്‍; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കവിഞ്ഞു
X

ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ 26,624 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,00,31,223 ആയി.

ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം 29,690 പേര്‍ രോഗമുക്തരായി. 341 പേര്‍ മരിച്ചു.

രാജ്യത്ത് ഇതുവരെ 95,80,402 പേരാണ് രോഗമുക്തരായിട്ടുള്ളത്. നിലവില്‍ 3,05,344 പേര്‍ വിവിധ ആശുപത്രികളിലായി ചികില്‍സ തേടുന്നു.

ഇതുവരെ കൊവിഡ് ബാധിച്ച് 1,45,477 പേര്‍ മരിച്ചു.

ഡിസംബര്‍ 19 വരെ 16,11,98,195 പേര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമായി. 11,07,681 പേര്‍ കഴിഞ്ഞ ദിവസമാണ് പരിശോധനയ്ക്ക് വിധേയമായത്.

രാജ്യത്തെ സജീവ കൊവിഡ് രോഗികളില്‍ 40 ശതമാനവും കേരളവും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ റിപോര്‍ട്ടില്‍ പറയുന്നു. ''33 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും 20,000ത്തില്‍ താഴെ സജീവ രോഗികളാണ് ഉള്ളത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് രാജ്യത്തെ കൊവിഡ് രോഗികളുടെ 40 ശതമാനവും'' ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു.

സജീവരോഗികളുടെ എണ്ണം താരതമ്യേന കൂടുതലുള്ള മറ്റു സംസ്ഥാനങ്ങള്‍ ഇവയാണ്: പശ്ചിമ ബംഗാള്‍(19,065), ഉത്തര്‍പ്രദേശ്(17,955), ചണ്ഡീഗഢ്(17,488).

Next Story

RELATED STORIES

Share it