- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുതുവര്‍ഷത്തില്‍ സംസ്ഥാനത്തെ 225 ടൂറിസം അക്കോമഡേഷന്‍ യൂനിറ്റുകള്‍ 19 ഇനം പ്ലാസ്റ്റിക് ഐറ്റങ്ങള്‍ ഒഴിവാക്കുന്നു
പ്ലാസ്റ്റിക് കാരിബാഗുകള്‍, പ്ലാസ്റ്റിക് ട്രേ, ഡിസ്‌പോസബിള്‍ ഗ്ലാസ്, പ്ലാസ്റ്റിക് ബോട്ടിലുകള്‍, പ്ലാസ്റ്റിക് സ് ട്രോ, പ്ലാസ്റ്റിക് പ്ലേറ്റുകള്‍, പ്ലാസ്റ്റിക് കപ്പുകള്‍, ക്ലിംഗ് ഫിലിം, തെര്‍മോകോള്‍, പ്ലാസ്റ്റിക് ബൗള്‍സ്, പ്ലാസ്റ്റിക് ഫ്‌ലാഗ്‌സ്, ഫുഡ് പാര്‍സലിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍ തുടങ്ങി 19 ഇനം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ധാരണാപത്രമാണ് പ്രസ്തുത സംരഭങ്ങള്‍ ഉത്തരവാദിത്ത ടൂറിസം മിഷന് കൈമാറിയത്.

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉത്തര വാദിത്ത ടൂറിസം മിഷനും കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയും ചേര്‍ന്ന് ആരംഭിച്ച ക്ലീന്‍ കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി സംസ്ഥാനത്തെ 225 ടൂറിസം അക്കോമഡേഷന്‍ യൂനിറ്റുകള്‍ പ്ലാസ്റ്റിക് വിമുക്തമായി. പ്ലാസ്റ്റിക് കാരിബാഗുകള്‍, പ്ലാസ്റ്റിക് ട്രേ, ഡിസ്‌പോസബിള്‍ ഗ്ലാസ്, പ്ലാസ്റ്റിക് ബോട്ടിലുകള്‍, പ്ലാസ്റ്റിക് സ് ട്രോ, പ്ലാസ്റ്റിക് പ്ലേറ്റുകള്‍, പ്ലാസ്റ്റിക് കപ്പുകള്‍, ക്ലിംഗ് ഫിലിം, തെര്‍മോകോള്‍, പ്ലാസ്റ്റിക് ബൗള്‍സ്, പ്ലാസ്റ്റിക് ഫ്‌ലാഗ്‌സ്, ഫുഡ് പാര്‍സലിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, പ്ലാസ്റ്റിക് സ്പൂണ്‍, ഫ്രൂട്ട് ആന്റ് വെജിറ്റബിള്‍ പന്നറ്റസ്, പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്‌സ്, പി വി സി ഫ്‌ലെക്‌സ് മെറ്റീരിയല്‍ സ്, പാര്‍സലിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കണ്‍ടയിനറുകള്‍ എന്നിങ്ങനെ 19 ഇനം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ധാരണാപത്രമാണ് പ്രസ്തുത സംരഭങ്ങള്‍ ഉത്തരവാദിത്ത ടൂറിസം മിഷന് കൈമാറിയത്.
കുമരകത്തെ എല്ലാ ഹോട്ടലുകളും റിസോര്‍ട്ടുകളും, ഹോം സ്‌റ്റേകളും പ്രസ്തുത പ്രഖ്യാപനത്തിന്റെ ഭാഗമായി. 20 ഹൗസ് ബോട്ടുകളും ഈ ധാരണാപത്രത്തില്‍ ഒപ്പിട്ടു. കോട്ടയം ജില്ലയില്‍ 40, എറണാകുളം 15, കാസര്‍കോട് 20, ഇടുക്കി 32, വയനാട് 38, കോഴിക്കോട് 32, ആലപ്പുഴ 15, തൃശൂര്‍ 5, കൊല്ലം 10, തിരുവനന്തപുരം 12, മലപ്പുറം 6 എന്നിങ്ങനെയണ് ഇതുവരെ ധാരണാപത്രം ഒപ്പിട്ട 225 സ്ഥാപനങ്ങള്‍. ഇതില്‍ 30 റിസോര്‍ട്ടുകള്‍, 35 ഹോം സ്‌റ്റേകള്‍, 30 ഹൗസ് ബോട്ടുകള്‍, 130 ഹോട്ടലുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
2019 ജൂലൈ 25, 26 തീയതികളില്‍ തിരുവനന്തപുരത്ത് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടത്തിയ ടൂറിസം സംരഭകരുടെ ദ്വിദിന ശില്‍പ്പശാലയില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രവര്‍ത്തനം നടന്ന് വരുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഒമ്പത് ടൂറിസം കേന്ദ്രങ്ങളെ 100 ശതമാനം പ്ലാസ്റ്റിക് വിമുക്തമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതിനായി കൃത്യമായ അജണ്ട തയ്യാറാക്കി പ്രവര്‍ത്തനം നടത്തുന്ന ഉത്തരവാദിത്ത ടൂറിസം മിഷനെയും കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയേയും അദ്ദേഹം അഭിനന്ദിച്ചു.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുമരകത്തെ ആദ്യ സംപൂര്‍ണ്ണ പ്ലാസ്റ്റിക് വിമുക്ത ടൂറിസം കേന്ദ്രമായി 2020 ജനുവരിയില്‍ പ്രഖ്യാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ് പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യ വിമുക്ത ടൂറിസം കേന്ദ്രങ്ങളെന്ന ഉത്തരവാദിത്ത ടൂറിസം ലക്ഷ്യം പ്രായോഗികമാക്കുന്നതിനുള്ള കൃത്യമായ അജണ്ടയിലൂടെയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും ഈ ലക്ഷ്യം മുന്‍നിര്‍ത്തി ടൂറിസം സംരഭങ്ങള്‍ക്ക് ആര്‍ടി ക്ലാസിഫിക്കേഷന്‍ ആരംഭിച്ച് കഴിഞ്ഞതായും ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ ഐഎഎസ് പറഞ്ഞു.
ബദല്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി 70,000 ക്ലോത്ത് ബാഗുകള്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ വിവിധ ടൂറിസം സംരങ്ങള്‍ക്ക് നല്‍കി വരികയാണ് എന്നും പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകളുമായി ടൂറിസം സ്ഥാപനങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടിട്ടുള്ളതായും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ പറഞ്ഞു.
225 അക്കോമഡേഷന്‍ യൂനിറ്റുകളിലായി 3000 റൂമുകള്‍ പ്ലാസ്റ്റിക് വിമുക്തമായതായി കെ രൂപേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. പദ്ധതി 2021 ല്‍ 9 പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ക്ക് ഗ്രീന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് പദ്ധതി പ്രവര്‍ത്തനം നടന്ന് വരുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















