Latest News

21 മരണം, 1,075 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ; ഡല്‍ഹിയില്‍ രോഗവ്യാപനം ഗുരുതരമായി തുടരുന്നു

21 മരണം, 1,075 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ; ഡല്‍ഹിയില്‍ രോഗവ്യാപനം ഗുരുതരമായി തുടരുന്നു
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,075 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ സമയത്തിനുള്ളില്‍ 21 പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്, 1,807 പേര്‍ കൊവിഡ് മുക്തരായി.

ഡല്‍ഹിയില്‍ ഇതുവരെ 1,30,606 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുളളത്. നിലവില്‍ 11,904 പേര്‍ വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ കഴിയുന്നു. 1,14,875 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ 3,827 പേരാണ് കൊവിഡ് രോഗംമൂലം മരിച്ചിട്ടുളളത്.

ഞായറാഴ്ച മാത്രം 5,032 ട്രൂനാറ്റ്-ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നടത്തി. റാപിഡ് ആന്റിജന്‍ ടെസ്റ്റുകളുടെ എണ്ണം 12,501ആണ്.

ഇതുവരെ ഡല്‍ഹിയില്‍ 9,46,777 കൊവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്. പത്ത് ലക്ഷത്തിന് 49,830 ആണ് പരിശോധനാ നിരക്ക്.

രാജ്യത്ത് ഇന്ന് 48661 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്തിനുളളില്‍ 705 പേര്‍ മരിച്ചു.

Next Story

RELATED STORIES

Share it