- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 207 പേര്‍ക്ക് കൂടി കൊവിഡ്; 110 പേര്‍ക്ക് രോഗമുക്തി

വയനാട്: വയനാട് ജില്ലയില്‍ 207 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 110 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 205 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 19064 ആയി. 16,242 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 114 മരണം. നിലവില്‍ 2,708 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2,087 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
പൂതാടി സ്വദേശികള്‍ 27 പേര്‍, മാനന്തവാടി, ബത്തേരി 19 പേര്‍ വീതം, തവിഞ്ഞാല്‍, കണിയാമ്പറ്റ 17 പേര്‍ വീതം, കല്‍പ്പറ്റ 16, മുട്ടില്‍ 12, വൈത്തിരി 10, മൂപ്പൈനാട് 9, തിരുനെല്ലി 7, പടിഞ്ഞാറത്തറ, നെന്മേനി 6 പേര്‍ വീതം, എടവക, പൊഴുതന 5 പേര്‍ വീതം, കോട്ടത്തറ, മേപ്പാടി, നൂല്‍പ്പുഴ, പുല്‍പ്പള്ളി, വെള്ളമുണ്ട 4 പേര്‍ വീതം, അമ്പലവയല്‍, പനമരം, തരിയോട്, വെങ്ങപ്പള്ളി 2 പേര്‍ വീതം, മീനങ്ങാടി, മുള്ളന്‍കൊല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. കര്‍ണാടകയില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശിക്കും ഹരിയാനയില്‍ നിന്ന് പനമരം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
110 പേര്‍ക്ക് രോഗമുക്തി
സുല്‍ത്താന്‍ ബത്തേരി, പടിഞ്ഞാറത്തറ സ്വദേശികള്‍ 5 പേര്‍ വീതം, കല്‍പ്പറ്റ, നൂല്‍പ്പുഴ 3 പേര്‍ വീതം, തിരുനെല്ലി, നെന്മേനി, മേപ്പാടി 2 പേര്‍ വീതം, മൂപ്പൈനാട്, കണിയാമ്പറ്റ, പുല്‍പള്ളി, തൊണ്ടര്‍നാട്, മാനന്തവാടി, കോട്ടത്തറ, പൊഴുതന, മീനങ്ങാടി, വൈത്തിരി, മുട്ടില്‍ സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള 78 പേരുമാണ് രോഗമുക്തി നേടിയത്.
495 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 495 പേരാണ്. 557 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8,930 പേര്‍. ഇന്ന് വന്ന 39 പേര്‍ ഉള്‍പ്പെടെ 349 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1,598 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 226324 സാമ്പിളുകളില്‍ 2,24,317 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 2,05,253 നെഗറ്റീവും 19,064 പോസിറ്റീവുമാണ്.
RELATED STORIES
ഓസ്ട്രേലിയയില്‍ പോലിസ് മര്‍ദനത്തിനിരയായ ഇന്ത്യന്‍ വംശജന് മരിച്ചു
14 Jun 2025 3:03 PM GMTമഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
14 Jun 2025 2:42 PM GMTതീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്നറുകള്‍ മൂന്ന് ജില്ലകളുടെ...
14 Jun 2025 2:27 PM GMTനീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; മലയാളികളാരും ആദ്യ നൂറിലില്ല
14 Jun 2025 2:15 PM GMTഇസ്രായേലിന്റെ ഒരു എഫ്-35 ഫൈറ്റര്‍ ജെറ്റ് കൂടി വീഴ്ത്തിയെന്ന് ഇറാന്
14 Jun 2025 1:35 PM GMT27 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം ; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്...
14 Jun 2025 1:28 PM GMT