Latest News

*2026 ഹജ്ജ് സംസ്ഥാനത്തുനിന്ന് 3791 പേർക്ക് കൂടി അവസരം*

*2026 ഹജ്ജ് സംസ്ഥാനത്തുനിന്ന് 3791 പേർക്ക് കൂടി അവസരം*
X

കോഴിക്കോട് :സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനഹജ്ജിന് അപേക്ഷ നൽകി കാത്തിരിപ്പ് പട്ടികയിൽ ഉൾപ്പെട്ടിട്ടും കഴിഞ്ഞവർഷം അവസരം ലഭിക്കാത്തവർക്കും , ഇത്തവണ വീണ്ടും അപേക്ഷ നൽകി പ്രത്യേക പരിഗണിയിൽ ഉള്ളവർക്കും ഉൾപ്പെടെ 3791 പേർക്ക് കൂടി അവസരം ലഭിച്ചു. ഹജ്ജിനു പോകാൻ കാത്തിരിപ്പ് പട്ടികയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ ഒക്ടോബർ 11 നകം ആദ്യഗഡുവായ ഒരു ലക്ഷത്തി അമ്പത്തി രണ്ടായിരത്തി മുന്നൂറ് രൂപ (1,52,300) അടക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. പുതുതായി അവസരം ലഭിച്ച 3791പേർ കഴിഞ്ഞവർഷം അപേക്ഷ നൽകി കാത്തിരിപ്പ് പട്ടികൾ ഉൾപ്പെട്ടിട്ടും അവസരം ലഭിക്കാത്ത 918 പേർക്കും , ഇത്തവണ വീണ്ടും അപേക്ഷ നൽകിയ പ്രത്യേക പരിഗണന വിഭാഗത്തിലുള്ള വർക്കും , പുുരഷ തീർത്ഥാടകർ കൂടെ ഇല്ലാത്ത 58 വനിതകൾക്കും, ബാക്കി ജനറൽ വിഭാഗത്തിലും ഉള്ളവർക്കാണ് . ഇതോടെ കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണം 12321 ആയി.

Next Story

RELATED STORIES

Share it