Latest News

പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ 20 കോടി; മറ്റുളളവരെ ചേര്‍ത്താല്‍ 25 കോടി; എംഎല്‍മാരെ പണംകൊടുത്ത് വാങ്ങാന്‍ ബിജെപി ശ്രമിച്ചെന്ന് ആം ആദ്മി പാര്‍ട്ടി

പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ 20 കോടി; മറ്റുളളവരെ ചേര്‍ത്താല്‍ 25 കോടി; എംഎല്‍മാരെ പണംകൊടുത്ത് വാങ്ങാന്‍ ബിജെപി ശ്രമിച്ചെന്ന് ആം ആദ്മി പാര്‍ട്ടി
X

ന്യൂഡല്‍ഹി: എംഎല്‍എമാരെ പണം കൊടുത്തുവാങ്ങി ഡല്‍ഹി സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിച്ചെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ബിജെപി ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെ വീഴ്ത്താന്‍ എംഎല്‍എമാര്‍ക്ക് പണം കൊടുക്കാന്‍ ശ്രമിച്ചെന്ന ഗുരുതരമായ ആരോണമാണ് ഉയര്‍ന്നിട്ടുള്ളത്. പാര്‍ട്ടിയിലെ മുതിര്‍ന്ന 5 നേതാക്കളാണ് ആരോപണവുമായി രംഗത്തുവന്നത്.

ഒന്നുകില്‍ പണം കൊടുത്ത് ക്ഷണിച്ചുകൊണ്ടുവരിക, അല്ലെങ്കില്‍ ഭീഷണിപ്പെടുത്തി കൂടെനിര്‍ത്തുക. ഇതാണ് ബിജെപിയുടെ ശ്രമമെന്നും എഎപി നേതാക്കള്‍ ആരോപിച്ചു. പണം കൊടുത്തു വീഴ്ത്താനാവാത്തവരെ വ്യാജമായ അഴിമതി ആരോപണങ്ങളുയര്‍ത്തി കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി കൂടെ നിര്‍ത്താനും നീക്കമുണ്ട്- രാജ്യസഭാ എംപിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സഞ്ജയ് സിങ്ങ് അടക്കം അഞ്ച് നേതാക്കള്‍ പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലാണ് ബിജെപിയെ കരുക്കിലാക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എംഎല്‍എമാരെ പാട്ടിലാക്കാനുള്ള ബിജെപി ശ്രമങ്ങളുടെ തെൡുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

ഷിന്‍ഡെയെയും മനീഷ് സിസോദിയയെയും വാങ്ങാന്‍ ബിജെപി ശ്രമിച്ചെന്നും എന്നാല്‍ പരാജയപ്പെട്ടെന്നും നേതാക്കള്‍ പറഞ്ഞു.

സിസോദിയയെപ്പോലെ കേന്ദ്ര ഏജന്‍സികളെ നേരിടാം. അല്ലെങ്കില്‍ 20 കോടി കൈപ്പറ്റി ബിജെപിക്കൊപ്പം നില്‍ക്കാമെന്ന് എംഎല്‍എമാരെ ഭീഷണിപ്പെടുത്തുന്നത്.

അജയ് ദത്ത്, സഞ്ജീവ് ഝാ, സോമനാഥ് ഭാരതി, കുല്‍ദീപ് കുമാര്‍ എന്നിവരെയാണ് ബിജെപി സമീപിച്ചത്. മറ്റു പാര്‍ട്ടികളുമായി നല്ല ബന്ധംപുലര്‍ത്തുന്നതുകൊണ്ടാണത്രെ ഇവരെ സമീപിച്ചത്.

പാര്‍ട്ടിയില്‍ ചേരുന്നവര്‍ക്ക് 20 കോടിയും മറ്റുള്ളവരെ ചേരാന്‍ പ്രേരിപ്പിക്കുന്നവര്‍ക്ക് 25 കോടിയുമാണ് വാഗ്ദാനം.

സിസോദിയയ്‌ക്കെതിരായ കേസുകള്‍ വ്യാജമാണെന്ന് തങ്ങള്‍ക്ക് അറിയാമെന്ന് എംഎല്‍എമാര്‍ പറഞ്ഞു. എന്തുവിലകൊടുത്തും ഡല്‍ഹി സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ബിജെപി നേതാവ് തന്നോട് പറഞ്ഞതായി ആം ആദ്മി പാര്‍ട്ടി എംഎല്‍എ മൊഴിനല്‍കിയിരുന്നു.

എഎപിയുടെ എല്ലാ ആരോപണങ്ങളും ബിജെപി നിഷേധിച്ചു.

Next Story

RELATED STORIES

Share it