രണ്ടുവയസ്സുകാരി കളിക്കവെ വീടിന് പുറകിലെ നദിയില്‍ കാല്‍തെറ്റി വീണു മരിച്ചു
നെയ്യാറ്റിന്‍കര തൊട്ടതുവിള പാലക്കടവ് സജിന്റെ മകള്‍ രണ്ടുവയസ്സുകാരി അനാമികയാണ് കളിച്ചുകൊണ്ട് നില്‍ക്കെ അബദ്ധത്തില്‍ വീടിനു പുറകു വശത്തുള്ള നെയ്യാറിലേക്ക് കാല്‍തെറ്റി വീണ് മരിച്ചത്
BY sudheer4 Nov 2021 12:22 PM GMT

X
sudheer4 Nov 2021 12:22 PM GMT
തിരുവനന്തപുരം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നില്‍ക്കെ രണ്ടുവയസ്സുകാരി വീടിന് പുറകിലെ നെയ്യാറിലേക്ക് കാല്‍തെറ്റി വീണു മരിച്ചു. നെയ്യാറ്റിന്‍കര തൊട്ടതുവിള പാലക്കടവ് സജിന്റെ മകള്‍ രണ്ടുവയസ്സുകാരി അനാമികയാണ് കളിച്ചുകൊണ്ട് നില്‍ക്കെ അബദ്ധത്തില്‍ വീടിനു പുറകു വശത്തുള്ള നെയ്യാറിലേക്ക് കാല്‍തെറ്റി വീണ് മരിച്ചത്.
അഗ്‌നിരക്ഷ സേനയും നാട്ടുകാരും സംയുക്തമായി നടത്തിയ പരിശോധനയില്‍ കുട്ടിയെ വെള്ളത്തില്‍ നിന്ന് കണ്ടെടുത്തു. ഉടന്‍ ഫയര്‍ഫോഴ്‌സ് വാഹനത്തില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. നെയ്യാറ്റിന്‍കര ഫയര്‍ സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഓഫിസര്‍ രൂപേഷ്, അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ സിഎസ് അജികുമാര്‍ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് സേന രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
Next Story
RELATED STORIES
റെക്കോര്‍ഡ് നേട്ടം: നിതീഷ് കുമാര്‍ എട്ടാം തവണയും ബീഹാര്‍...
10 Aug 2022 8:54 AM GMTഭീമ കൊറേഗാവ് കേസ്: വരവര റാവുവിന് ജാമ്യം
10 Aug 2022 7:23 AM GMTവാളയാര്‍ കേസ്:സിബിഐ കുറ്റപത്രം തള്ളി,പുനരന്വേഷണത്തിന് ഉത്തരവ്
10 Aug 2022 7:09 AM GMTബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു
9 Aug 2022 10:44 AM GMTനിതീഷ് കുമാര്‍ എന്‍ഡിഎ വിട്ടു; വൈകീട്ട് ഗവര്‍ണറുമായി കൂടിക്കാഴ്ച
9 Aug 2022 9:02 AM GMTഭൂമി ഇടപാട് കുരുക്കില്‍ തൃശൂര്‍ നടത്തറയിലെ സിപിഎം നിയന്ത്രണത്തിലുള്ള...
9 Aug 2022 7:44 AM GMT