Latest News

യൂട്യൂബ് നോക്കി ഭക്ഷണം ക്രമീകരിച്ച ബിരുദ വിദ്യാര്‍ഥിനി മരിച്ചു

യൂട്യൂബ് നോക്കി ഭക്ഷണം ക്രമീകരിച്ച ബിരുദ വിദ്യാര്‍ഥിനി മരിച്ചു
X

കൂത്തുപറമ്പ്: യൂട്യൂബ് വീഡിയോകള്‍ നോക്കി ഭക്ഷണം ക്രമീകരിച്ചതിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാല്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. മെരുവമ്പായി ഹെല്‍ത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടില്‍ എം ശ്രീനന്ദ(18)യാണ് മരിച്ചത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയിരുന്നു. വണ്ണം കൂടുതലാണെന്ന ധാരണയില്‍ കുറച്ചുനാളായി ഭക്ഷണത്തിന്റെ അളവ് കുറച്ചതാണ് പ്രശ്‌നമായതെന്ന് കരുതുന്നു.

മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളജ് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. പിതാവ്: ആലക്കാടന്‍ ശ്രീധരന്‍. അമ്മ: എം ശ്രീജ (മെരുവമ്പായി എംയുപി സ്‌കൂള്‍ ജീവനക്കാരി). സഹോദരന്‍: യദുനന്ദ്.

Next Story

RELATED STORIES

Share it