Latest News

ആലപ്പുഴ ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കൊവിഡ്

ആലപ്പുഴ ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു .ഇതില്‍ 172പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . അഞ്ചു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.രണ്ട് പേര്‍ വിദേശത്തു നിന്നും എത്തിയതാണ്. ഇന്ന് 559 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. ആകെ 59,472 പേര്‍ ഇതുവരെ രോഗ മുക്തരായി. 3816പേര്‍ ചികില്‍സയില്‍ ഉണ്ട്.

കൊവിഡിനെതിരെ ജില്ലയില്‍ ഒമ്പതു കേന്ദ്രങ്ങളിലായി ഇന്ന് 530 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി വാക്‌സിന്‍ നല്‍കി .കായംകുളം താലൂക്ക് ആശുപത്രി 58, ജില്ല ആശുപത്രി ചെങ്ങന്നൂര്‍ 61, ജില്ല ആശുപത്രി മാവേലിക്കര 75, മെഡിക്കല്‍ കോളജ് 61, സേക്രഡ് ഹാര്‍ട്ട് ആശുപത്രി ചേര്‍ത്തല 69, ആലപ്പുഴ ജനറല്‍ ആശുപത്രി 49, ആര്‍എച്ച്ടിസി ചെട്ടികാട് 61, സാമൂഹികാരോഗ്യകേന്ദ്രം ചെമ്പുംപുറം 41, പുറക്കാട് പിഎച്ച് സി 55 എന്നിങ്ങനെയാണ് വാക്‌സിന്‍ നല്‍കിയത്.

Next Story

RELATED STORIES

Share it