കോഴിക്കോട്ട് യുപി സ്വദേശിയായ 16കാരിക്ക് ക്രൂരപീഡനം

കോഴിക്കോട്: യുപി സ്വദേശിയായ പതിനാറുകാരി കോഴിക്കോട് നഗരത്തില്‍ ക്രൂരപീഡനത്തിനിരയായി. കൂട്ടബലാല്‍സംഗത്തിനു ശേഷം പെണ്‍കുട്ടിയെ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ യുപി സ്വദേശികളായ നാലുപേരെ പോലിസ് കസ്റ്റഡിലെടുത്തു. ഇക്ബാര്‍ ആലം, അജാജ്, ഇര്‍ഷാദ്, ഷക്കീര്‍ ഷാ എന്നിവരാണ് പിടിയിലായത്. വാരാണസിയില്‍ നിന്ന് പട്‌ന- എറണാകുളം എക്‌സ്പ്രസില്‍ കയറിയ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.
ചെന്നൈയിലെ സഹോദരിയുടെ അടുത്തേയ്ക്ക് പോവാന്‍ പോയ പെണ്‍കുട്ടിയെ സ്‌റ്റേഷനെത്തിയപ്പെള്‍ പ്രതികള്‍ ഇറങ്ങാന്‍ സമ്മതിച്ചില്ല. പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് ഇവര്‍ പാലക്കാട് സ്‌റ്റേഷനിലിറക്കി. പിന്നീട് കോഴിക്കോട് നഗരത്തിലെ ലോഡ്ജിലെത്തിച്ച് പെണ്‍കുട്ടിയെ ബലാല്‍ല്‍സംഗത്തിനിരയാക്കി. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയെ റെയില്‍വേ പോലിസാണ് കണ്ടെത്തിയത്.
RELATED STORIES
രണ്ടാം പിണറായി സര്ക്കാറിന്റെ രണ്ടാം വാര്ഷികം; ഏപ്രില് ഒന്നിന്...
22 March 2023 1:08 PM GMTകൊവിഡ് കേസുകളില് വര്ധനവ്; ആശുപത്രിയിലെത്തുന്നവര്ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്
22 March 2023 9:25 AM GMTവോട്ടര് ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്ഷത്തേക്ക്...
22 March 2023 9:20 AM GMTഖത്തറില് ഏഴുനില കെട്ടിടം ഭാഗികമായി തകര്ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMTമെഡിക്കല് കോളജ് ഐസിയുവിലെ പീഡനം ഞെട്ടിപ്പിക്കുന്നത്: മഞ്ജുഷ മാവിലാടം
22 March 2023 6:26 AM GMT