Latest News

കനത്ത പുകമഞ്ഞ്: ഡല്‍ഹിയില്‍ നിന്നുള്ള 16 ട്രയിനുകള്‍ വൈകും

കനത്ത പുകമഞ്ഞ്: ഡല്‍ഹിയില്‍ നിന്നുള്ള 16 ട്രയിനുകള്‍ വൈകും
X

ന്യൂഡല്‍ഹി: വടക്കേ ഇന്ത്യയില്‍ പലയിടങ്ങളിലും കനത്ത പുകമഞ്ഞ് വ്യാപിച്ചതിനെത്തുടര്‍ന്ന് ദൃശ്യത കുറഞ്ഞതിനാല്‍ ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന 16 ട്രയിനുകള്‍ വൈകി മാത്രമേ പുറപ്പെടുകയുള്ളൂവെന്ന് നോര്‍ത്തേണ്‍ റെയില്‍വേ പിആര്‍ഒ അറിയിച്ചു. ഹൗറ-ന്യൂഡല്‍ഹി സ്‌പെഷ്യല്‍ ട്രയിന്‍, സഹാറ-ന്യൂഡല്‍ഹി സ്‌പെഷ്യല്‍ ട്രയിന്‍ തുടങ്ങിയവയാണ് വൈകി ഓടിക്കാന്‍ തീരുമാനിച്ചത്.

കാലാവസ്ഥാ വിഭാഗം നല്‍കുന്ന വിവരമനുസരിച്ച് ഡല്‍ഹിയില്‍ രാവില ആറരയ്ക്ക് 300 മീറ്റര്‍ അകലേക്കു മാത്രമേ ദൃശ്യതയുണ്ടായിരുന്നുള്ളു.

വടക്കേ ഇന്ത്യയിലെ പല നഗരങ്ങളിലും സ്ഥിതി ഇതിനേക്കാള്‍ ഗുരുതരമാണ്. ലഖ്‌നോയില്‍ 150 മീറ്റര്‍, ഗൊരഖ്പൂര്‍, ഗുവാഹത്തി, അഗര്‍ത്തല, കൊല്‍ക്കൊത്ത, ഗയ, ഗ്വാലിയോര്‍ 50 മീറ്റര്‍ എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളിലെ ദൃശ്യത.

ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് വളരെ മോശമായി തുടരുന്നു.

Next Story

RELATED STORIES

Share it