Latest News

ജനസംഖ്യയിലെ മൂന്നിലൊന്നു പേര്‍ക്കും കൊവിഡ് ബാധിച്ചിരിക്കാമെന്ന് ഐസിഎംആര്‍

പല നിയന്ത്രണ മേഖലയിലും 15 മുതല്‍ 30 ശതമാനം വരെ പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടാകുമെന്നാണ് സര്‍വേയില്‍ വ്യക്തമായത്.

ജനസംഖ്യയിലെ മൂന്നിലൊന്നു പേര്‍ക്കും കൊവിഡ് ബാധിച്ചിരിക്കാമെന്ന് ഐസിഎംആര്‍
X

ന്യൂഡല്‍ഹി: കൊവിഡ് നിന്ത്രണ മേഖലയിലെ മൂന്നിലൊന്നു പേര്‍ക്കുവരെ രോഗം ബാധിച്ചിരിക്കാമെന്നും പക്ഷേ അത് വളരെ വേഗം മാറിയിട്ടുണ്ടാകാമെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). കൊവിഡ് നിയന്ത്രണ മേഖലയില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായതെന്നും ഐസിഎംആര്‍ അധികൃതര്‍ അറിയിച്ചു. കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്കും പ്രധാനമന്ത്രിയുടെ ഓഫിസിനും നല്‍കിയ റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പല നിയന്ത്രണ മേഖലയിലും 15 മുതല്‍ 30 ശതമാനം വരെ പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടാകുമെന്നാണ് സര്‍വേയില്‍ വ്യക്തമായത്.ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ രക്തസാംപിള്‍ പരിശോധനയില്‍ 30 ശതമാനം വരെ പേരില്‍ കൊവിഡിന് എതിരെയുള്ള ആന്റിബോഡിയുടെ സാനിധ്യം കണ്ടെത്തിയിരുന്നു. ഇത് കൊവിഡ് ബാധിച്ചിരുന്നു എന്നതാണ് വ്യക്തമാക്കുന്നത്. കൊവിഡ് 19 ബാധിച്ച് 14 ദിവത്തിനു ശേഷമാണ് രക്തത്തില്‍ ആന്റിബോഡി കാണപ്പെടുക. 70 ജില്ലകളിലെ ജനങ്ങളില്‍ നിന്നായി 24000 സാംപിളുകളാണ് പരിശോധനക്കായി ഐസിഎംആര്‍ ശേഖരിച്ചത്.


Next Story

RELATED STORIES

Share it