Latest News

നിരാശയുടെ 13 നാളുകൾ; തൃശ്ശൂരിൽനിന്ന് ഡ്രഡ്ജർ എത്തിക്കാൻ ശ്രമം

നിരാശയുടെ 13 നാളുകൾ; തൃശ്ശൂരിൽനിന്ന് ഡ്രഡ്ജർ എത്തിക്കാൻ ശ്രമം
X

ഷിരൂർ: ഓരോ ദിവസവും അർജുനെ കിട്ടിയോ എന്ന ചോദ്യവുമായാണ് മലയാളി ഉറക്കമെഴുന്നേറ്റിരുന്നത്. ജീവനോടെ ആ ചെറുപ്പക്കാരനെ തിരിച്ചുകിട്ടണേ എന്ന പ്രാർഥനയായിരുന്നു. കുത്തിയൊഴുകുന്ന ഗംഗാവാലി നദിക്കുമുന്നിൽ ശ്രമങ്ങൾ പരാജയപ്പെട്ട്, ഒടുവിൽ താത്‌കാലികമായി തിരച്ചിൽ നിർത്തുന്നെന്ന, എല്ലാവരെയും നിരാശപ്പെടുത്തുന്ന തീരുമാനമാണ് ഞായറാഴ്ചയുണ്ടായത്



അര്‍ജുനുവേണ്ടി തിരച്ചില്‍ നടത്താന്‍ തൃശ്ശൂരില്‍നിന്ന് ഡ്രഡ്ജര്‍ കൊണ്ടുവരാന്‍ കേരളം താത്പര്യമറിയിച്ചു. കാര്‍ഷിക സര്‍വകലാശാലയുടെ ഓട്ടോ ഡ്രഡ്ജ് ക്രാഫ്റ്റ് കൊണ്ടുവരാന്‍ തയ്യാറാണെന്നാണ് എം വിജിന്‍ എംഎല്‍എ പറഞ്ഞത്. ഇതിന് ഉത്തര കന്നഡ കളക്ടര്‍ അനുമതി നല്‍കിയിട്ടില്ല. കുത്തൊഴുക്കില്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്ന് പരിശോധിച്ചശേഷം കൊണ്ടുവന്നാല്‍ മതിയെന്ന നിലപാടിലാണവര്‍. കൊച്ചി കായലില്‍ ഉപയോഗിക്കുന്ന ജങ്കാര്‍ ഒഴുക്ക് തടയാന്‍ അനുയോജ്യമാണെന്നാണ് റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ പറയുന്നത്. എസ്ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് നിരീക്ഷണം തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീശ് സെയില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it