Latest News

നേപ്പാളില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 1200 ശതമാനത്തിന്റെ വര്‍ധന

നേപ്പാളില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 1200 ശതമാനത്തിന്റെ വര്‍ധന
X

കാഠ്മണ്ഡു: നേപ്പാളില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നതായി റിപോര്‍ട്ട്. രോഗികളുടെ എണ്ണത്തില്‍ ഒരാഴ്ച കൊണ്ട് 1200 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ മാസം 31 ദശലക്ഷം ജനസംഖ്യയുള്ള നേപ്പാളില്‍ പ്രതിദിനം 100 കേസുകളാണ് റിപോര്‍ട്ട് ചെയ്തിരുന്നത്. ഇപ്പോഴത് 10,000മായി മാറി. ഓരോ ലക്ഷത്തിനും 20 കേസുകള്‍ വച്ചാണ് റിപോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ഇന്ത്യയില്‍ റിപോര്‍ട്ട് ചെയ്തിരുന്ന കൊവിഡ് കണക്കുകള്‍ക്ക് സമാനമാണ് ഇത്.

റെഡ്‌ക്രോസ് കണക്കനുസരിച്ച് കഴിഞ്ഞ ആഴ്ച 44 ശതമാനം 44 ശതമാനം പോസിറ്റിവിറ്റി നിരക്കാണ് നേപ്പാളില്‍ റിപോര്‍ട്ട് ചെയ്തിരുന്നത്.

ഇന്ത്യയില്‍ അനുഭവപ്പെടുന്ന കൊവിഡ് രണ്ടാം തരംഗം നേപ്പാളിനെയും ബാധിക്കാനിടയുണ്ടെന്ന ഭീതിയിലാണ് നേപ്പാള്‍ ആരോഗ്യവകുപ്പ്. ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത് ചെറിയ ഒരു ഭാഗമാണെന്നും രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് ഇതിനേക്കാള്‍ ഉയര്‍ന്നതാണെന്നുമാണ് വിദഗ്ധര്‍ കരുതുന്നത്.

ഇപ്പോഴത്തെ കൊവിഡ് സാഹചര്യത്തില്‍ത്തന്നെ സമ്മര്‍ദ്ദത്തിലായ നേപ്പാളിലെ ആരോഗ്യമേഖലക്ക് അടുത്ത തരംഗത്തെ നേരിടാനാവുമോ എന്ന സംശയവും ഉര്‍ന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it