Latest News

കോട്ടയം, ഇടുക്കി ജില്ലകളില്‍ കണ്ടെത്താനുള്ളത് 17 പേരെ; തിരച്ചില്‍ ഇന്നും തുടരും

കോട്ടയം, ഇടുക്കി ജില്ലകളില്‍ കണ്ടെത്താനുള്ളത് 17 പേരെ; തിരച്ചില്‍ ഇന്നും തുടരും
X

ഇടുക്കി: കഴിഞ്ഞ ദിവസം ആര്‍ത്തുപെയ്ത മഴയില്‍ ഉരുള്‍പൊട്ടിയതിനെത്തുടര്‍ന്ന് കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇനി കണ്ടെത്താനുള്ളത് 17 പേരെ. കൊക്കയാറിലും കൂട്ടിക്കലിലുമാണ് ഉരുള്‍പൊട്ടിയത്. അവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിച്ചു. ഇതുവരെ ഇടുക്കി, കോട്ടയം ജില്ലകളില്‍ 8 പേര്‍ മരിച്ചിട്ടുണ്ട്.

തിരച്ചലിനുവേണ്ടി നാല്‍പ്പതംഗ സംഘം സ്ഥലത്തുണ്ട്. ഡോഗ് സ്‌ക്വാഡും തിരച്ചിലില്‍ പങ്കെടുക്കും. എന്‍ഡിആര്‍എഫ്, ഫയര്‍ ആന്റ് റസ്‌ക്യൂ, പോലിസ് തുടങ്ങിയ സംഘങ്ങളും തിരച്ചിലില്‍ പങ്കെടുക്കും.

പ്രദേശത്ത് പലയിടങ്ങളിലും മണ്ണിടിഞ്ഞും മരങ്ങള്‍ ഒടിഞ്ഞുവീണും ഗതാഗതം തടസ്സപ്പെട്ടത് തിരച്ചില്‍ തുടരാന്‍ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

കൂട്ടിക്കലില്‍ ആറ് പേരാണ് ഉരുള്‍പ്പൊട്ടി മരിച്ചത്. കൊക്കയാറില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ കാണാതായിട്ടുണ്ട്.

അതേസമയം കാണാതായവരുടെ എണ്ണത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. പലയിടങ്ങളില്‍ നിന്നും വ്യത്യസ്തമായ റിപോര്‍ട്ടുകളാണ് വരുന്നത്.

Next Story

RELATED STORIES

Share it