കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 11 പേര്‍ക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയില്‍ 11 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
മഞ്ചേരി മാര്യാട് വീമ്പൂര്‍ സ്വദേശിനി 23 വയസുകാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ജൂണ്‍ അഞ്ചിന് വൈറസ് ബാധ സ്ഥിരീകരിച്ച മഞ്ചേരി മാര്യാട് വീമ്പൂര്‍ സ്വദേശിനി (48) ആശാ വര്‍ക്കറുമായാണ് ഇവര്‍ക്ക് സമ്പര്‍ക്കമുണ്ടായത്. ജൂണ്‍ ഒന്നിന് ചെന്നൈയില്‍ നിന്ന് സ്വകാര്യ ബസില്‍ തിരിച്ചെത്തിയ തിരൂരങ്ങാടി ചെമ്മാട് പതിനാറുങ്ങല്‍ സ്വദേശി 35 വയസുകാരന്‍, ജൂണ്‍ ഒന്നിന് മുംബൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴി തിരിച്ചെത്തിയ മാറഞ്ചേരി പുറങ്ങ് സ്വദേശി 62 വയസുകാരന്‍, ഇതേ വിമാനത്തില്‍ ഇയാളുടെ ഒപ്പമെത്തിയ ഭാര്യ (52), മെയ് 31 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി നാട്ടിലെത്തിയ തലക്കാട് ബി.പി. അങ്ങാടി കാട്ടച്ചിറ സ്വദേശി 64 വയസുകാരന്‍, ജൂണ്‍ മൂന്നിന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴി നാട്ടിലെത്തിയ മാറാക്കര കരേക്കാട് സ്വദേശി 41 വയസുകാരന്‍, ജൂണ്‍ നാലിന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴി ഒരേ വിമാനത്തില്‍ നാട്ടിലെത്തിയവരായ ആലങ്കോട് നന്നംമുക്ക് ചങ്ങരംകുളം സ്വദേശി 33 വയസുകാരന്‍, ഇരിമ്പിളിയം പുറമണ്ണൂര്‍ സ്വദേശിനി 22 വയസുകാരി, ജൂണ്‍ ആറിന് ബഹ്‌റിനില്‍ നിന്ന് കൊച്ചി വഴി നാട്ടിലെത്തിയവരായ എടവണ്ണ ഒതായി സ്വദേശി 26 വയസുകാരന്‍, കാവനൂര്‍ വടക്കുംമല സ്വദേശി 21 വയസുകാരന്‍, ജൂണ്‍ 10 ന് ജിദ്ദയില്‍ നിന്ന് കൊച്ചിവഴി നാട്ടിലെത്തിയ ആതവനാട് പുത്തനത്താണി കുറുമ്പത്തൂര്‍ സ്വദേശിനി ഗര്‍ഭിണിയായ 22 വയസുകാരി എന്നിവരാണ് രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവര്‍.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കൊവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
RELATED STORIES
നിസ്ക്കരിക്കാന്‍ ബസ് നിര്‍ത്തി; ഉത്തര്‍പ്രദേശില്‍ രണ്ട് ബസ്...
7 Jun 2023 1:13 PM GMTസ്കൂള്‍ അധ്യയനം ഏപ്രിലിലേക്ക് നീട്ടിയ തീരുമാനം പിന്‍വലിച്ചു
7 Jun 2023 1:08 PM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTയൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTകരീം ബെന്‍സിമ അല്‍ ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMT