Latest News

ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി സഹോദരിയെ കൊലപ്പെടുത്തിയ പ്രതിക്കെതിരില്‍ 1000 പേജുള്ള കുറ്റപത്രം

കഞ്ചാവും മറ്റു മയക്കു മരുന്നുകളും ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്ന ആല്‍ബിന്‍ ബെന്നി സ്വത്തിനു വേണ്ടിയാണ് എല്ലാവരെയും കൊന്നൊടുക്കാന്‍ ശ്രമിച്ചത്

ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി സഹോദരിയെ കൊലപ്പെടുത്തിയ പ്രതിക്കെതിരില്‍ 1000 പേജുള്ള കുറ്റപത്രം
X

കാസര്‍ഗോഡ്: സ്വത്ത് കൈക്കലാക്കുന്നതിനു വേണ്ടി ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി നല്‍കി സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിനെതിരെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ബളാല്‍ അരിങ്കല്ലിലെ ബെന്നി - ബെസി ദമ്പതികളുടെ മകള്‍ 16കാരിയായ ആന്‍മേരിയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദന്‍ ആല്‍ബിന് എതിരെയാണ് വെള്ളരിക്കുണ്ട് സിഐ കെ പ്രേം സദന്റെ നേതൃത്വത്തിലുള്ള സംഘം ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ആയിരത്തോളം പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

സ്വത്ത് കൈവശപ്പെടുത്തി കാമുകിക്കൊപ്പം ജീവിക്കുന്നതിനു വേണ്ടി കുടുംബാംഗങ്ങളെയെല്ലാം കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഐസ്‌ക്രീമില്‍ വിഷംകലര്‍ത്തി പ്രതി എല്ലാവര്‍ക്കും നല്‍കിയത്. 2020 ഓഗസ്റ്റ് അഞ്ചിനാണ് ആന്‍മേരി കൊല്ലപ്പെട്ടത്. യൂ ട്യൂബിന്റെ സഹായത്തോടെ ആല്‍ബിന്‍ ബെന്നി ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തുകയായിരുന്നു. ജുലൈ 30നാണ് വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയത്. ആദ്യദിവസം സഹോദരി ആന്‍ മേരിക്ക് ഒപ്പം ആല്‍ബിനും ഐസ്‌ക്രീം കഴിച്ചു. അടുത്ത ദിവസമാണ് എലിവിഷം ബാക്കിയുള്ള ഐസ്‌ക്രീമില്‍ ചേര്‍ത്തത്. ആന്‍ മേരിയും പിതാവുമാണ് പിന്നീട് ഐസ്‌ക്രീം കഴിച്ചത്. ആന്‍ മേരിയെ ഐസ്‌ക്രീം കഴിച്ചതിനു ശേഷം ഉണ്ടായ ഛര്‍ദിയെ തുടര്‍ന്ന് അവശയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബെന്നിയെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആന്‍മേരി മരണപ്പെട്ടങ്കിലും ബെന്നി രക്ഷപ്പെടുകയായിരുന്നു. കഞ്ചാവും മറ്റു മയക്കു മരുന്നുകളും ഉപയോഗിക്കുന്ന ശീലം ഉണ്ടായിരുന്ന ആല്‍ബിന്‍ ബെന്നി സ്വത്തിനു വേണ്ടിയാണ് എല്ലാവരെയും കൊന്നൊടുക്കാന്‍ ശ്രമിച്ചത്. നൂറോളം സാക്ഷികളെ കേസില്‍ വിസ്തരിച്ചിരുന്നു. ആയിരത്തോളം പേജുള്ള കുറ്റപത്രം 90 ദിവസത്തിനകമാണ് തയ്യാറാക്കിയത്. കുറ്റപത്രത്തില്‍ ഡോക്ടര്‍മാരും പരിയാരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജനും ഉള്‍പ്പെടെ നൂറോളം സാക്ഷികളാണ് ഉള്ളത്. ആന്‍മേരിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച എലിവിഷത്തിന്റെ ട്യൂബ് കത്തിച്ച അവശിഷ്ടങ്ങള്‍ ഐസ്‌ക്രീം ഉണ്ടാക്കാന്‍ ഉപയോഗിച്ച പാത്രങ്ങള്‍ തുടങ്ങിയവയും കുറ്റപത്രത്തോടൊപ്പം കോടതിയില്‍ ഹാജരാക്കിയിരുന്നു.

Next Story

RELATED STORIES

Share it