Latest News

ജീപ്പ് മറിഞ്ഞ് അപകടം; 10 പേര്‍ക്ക് പരിക്ക്, രണ്ടു പേരുടെ നില ഗുരുതരം

ജീപ്പ് മറിഞ്ഞ് അപകടം; 10 പേര്‍ക്ക് പരിക്ക്, രണ്ടു പേരുടെ നില ഗുരുതരം
X

കട്ടപ്പന: ഇടുക്കി നെടുങ്കണ്ടത്ത് തോട്ടംതൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികളെ ഏലത്തോട്ടത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടസമയത്ത് ജീപ്പില്‍ 16 പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.

സന്യാസിഓടയ്ക്ക് സമീപം തെക്കേ കുരിശുമലയിലേക്കുള്ള യാത്രക്കിടെ കുത്തനെയുള്ള ഇറക്കത്തില്‍ വാഹനം നിയന്ത്രണം വിട്ടതോടെയാണ് അപകടം. തുടര്‍ന്ന് ജീപ്പ് റോഡില്‍ തലകീഴായി മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്നത് തമിഴ്‌നാട്ടിലെ ഉത്തമപാളയം സ്വദേശികളാണെന്ന് പോലിസ് അറിയിച്ചു. പരിക്കേറ്റവരെ ഉടന്‍ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. അമിതവേഗതയും വാഹനത്തില്‍ ആളുകളെ കുത്തിനിറച്ചതുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Next Story

RELATED STORIES

Share it