Latest News

ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 10 മരണം

ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 10 മരണം
X

ഷിംല: ഹിമാചല്‍ പ്രദേശില്‍ കനത്തെ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 10 മരണം. ഇന്ന് രാവിലെ കുളുവില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് 2 പേര്‍ മരിച്ചത്. ഇന്നലെ വൈകുന്നേരം മാണ്ഡിയിലെ സുന്ദര്‍നഗറില്‍ രണ്ട് വീടുകള്‍ക്ക് മുകളില്‍ മണ്ണിടിച്ചില്‍ ഉണ്ടാവുകയും 5 പേര്‍ മരിക്കുകയുമായിരുന്നു. ഇന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 3 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ മരണസംഖ്യ ഉയര്‍ന്നു. സംസ്ഥാനത്തെ 1300ലധികം റോഡുകള്‍ അടച്ചിട്ടു.

അതേസമയം, ഉത്തര്‍പ്രദേശിലെ 20 നഗരങ്ങളില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് സ്ഥിതി കൂടുതല്‍ വഷളായി. നോയിഡയിലെ പല സ്ഥലങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. മഥുരയിലെ യമുനയില്‍ വെള്ളപ്പൊക്കസാഹര്യമാണുള്ളത്.ഇവിടെ 900 കുടുംബങ്ങളെ ഇത് ബാധിച്ചിട്ടുണ്ട്. ആഗ്രയില്‍, യമുനയിലെ വെള്ളം താജ്മഹലിന്റെ അതിര്‍ത്തി വരെ എത്തിയിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it