Latest News

മെയ് പകുതിയോടെ ഇന്ത്യയില്‍ 1 ലക്ഷം മുതല്‍ 13 ലക്ഷം വരെ കോറോണ രോഗികള്‍; ഞെട്ടിക്കുന്ന കണക്കുമായി അന്താരാഷ്ട്ര ശാസ്ത്രസംഘം

മെയ് പകുതിയോടെ ഇന്ത്യയില്‍ 1 ലക്ഷം മുതല്‍ 13 ലക്ഷം വരെ കോറോണ രോഗികള്‍; ഞെട്ടിക്കുന്ന കണക്കുമായി അന്താരാഷ്ട്ര ശാസ്ത്രസംഘം
X

ന്യൂഡല്‍ഹി: ഇപ്പോഴത്തെ തോത് തുടരുകയാണെങ്കില്‍ ഇന്ത്യയില്‍ മെയ് പകുതിയോടെ ഒരു ലക്ഷത്തിനു 13ലക്ഷത്തിനും ഇടയില്‍ കൊറോണ രോഗബാധിതരുണ്ടാവുമെന്ന് അന്താരാഷ്ട്രശാസ്ത്രസംഘം.

കൊവിഡ് ഇന്ത്യ 19 എന്ന പഠന സംഘമാണ് വിവിധ വിഷയങ്ങളില്‍ വിദഗ്ധരായ ഗവേഷകരുടെ പഠനങ്ങള്‍ ക്രോഡീകരിച്ച് റിപോര്‍ട്ട് തയ്യാറാക്കിയത്. ഇന്ത്യ അമേരിക്ക, ഇറ്റലി തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട രീതിയാണ് ഇന്ത്യ രോഗത്തെ നേരിട്ടതെങ്കിലും യഥാര്‍ത്ഥത്തില്‍ എത്ര പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നത് ഇപ്പോഴും ലഭ്യമല്ലെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

എത്ര പേരെ ടെസ്റ്റ് ചെയ്തു, നടത്തിയ ടെസ്റ്റുകളുടെ സൂക്ഷ്മത, നിരന്തരം രോഗികളുമായി സമ്പര്‍ക്കം ഉണ്ടായവരെ എത്ര സമയം ഇടവിട്ടാണ് ടെസ്റ്റിന് വിധേയമാക്കുന്നതെന്നതിന്റെ കണക്ക് -ഇതൊക്കെ ഈ വിശകലനങ്ങളെ സ്വാധീനിക്കുമെന്ന് യുഎസ് ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ ദെബഷ്രീ റെ പറഞ്ഞു.

''ഇന്ത്യയില്‍ ടെസ്റ്റിന് വിധേയമാക്കുന്നവരുടെ എണ്ണം താതരമ്യേനെ കുറവാണ്. അതില്ലാതെ സാമൂഹികവ്യാപനം സംഭവിച്ചോ എന്ന് തിരിച്ചറിയാനാവില്ല. എത്രപേര്‍ ആശുപത്രികള്‍ക്കും അത്തരം ആരോഗ്യസംവിധാനങ്ങള്‍ക്കും പുറത്ത് രോഗം ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തണം'' റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട് തയ്യാറാക്കിയത്.

കൊവിഡ് 19 പടര്‍ന്നുപിടിക്കും മുമ്പ് കടുത്ത നടപടികള്‍ കൈകൊള്ളണമെന്ന് റിപോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

21 ദിവസത്തെ കേന്ദ്രം പ്രഖ്യാപിച്ച ലോക്ഡൗണ്‍ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ രാജ്യത്തെ 130 കോടി ജനങ്ങള്‍ 21 വര്‍ഷം പിറകോട്ട് പോകുമെന്നും പല കുടുംബങ്ങളും തകര്‍ന്നുപോകുമെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞിരുന്നു.

മാര്‍ച്ച് 16 ന് ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിച്ചുകൊണ്ടാണ് ഇപ്പോഴത്തെ പഠനം തയ്യാറാക്കിയിട്ടുള്ളത്.

ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്, മിച്ചിഗണ്‍ സര്‍വ്വകലാശാല തുടങ്ങിയ സര്‍വ്വകലാശാലകളിലെ വിദഗ്ധരാണ് പഠനം നടത്തിയത്.

കൊവിഡ് 19 രാജ്യത്തെ പ്രതിസന്ധിയിലാക്കുമെന്നാണ് റിപോര്‍ട്ടിലെ പ്രവചനം. ഇന്ത്യയില്‍ 100000 പേര്‍ക്ക് 70 കിടക്കകളാണ് ഉള്ളത്. കൊവിഡ് 19 ബാധിച്ച് ഗുരുതരാവസ്ഥയിലാവാന്‍ സാധ്യതയുള്ളവരുടെ എണ്ണം ഏകദേശം 5-10 ശതമാനം വരെ വരും. അവരെയൊക്കെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയും വേണം. ഇന്ത്യയിലെ മൊത്തം ആശുപത്രിക്കിടക്കകളുടെ 5-10 ശതമാനം കൊറോണ രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായി വരും.

ഇന്ത്യയില്‍ ആയിരം പേര്‍ക്ക് ആശുപത്രി കിടക്കകളുടെ എണ്ണം 0.7 മാത്രമാണ്. ഫ്രാന്‍സില്‍ അത് 6.5ഉം ദക്ഷിണ കൊറിയയില്‍ 11.5ഉം ചൈനയില്‍ 4.2ഉം ഇറ്റലിയില്‍ 3.4ഉം യുഎസില്‍ 2.8ഉം ആണ്. ഇതും ഇന്ത്യക്ക് വെല്ലുവിളിയാണ്.

Next Story

RELATED STORIES

Share it