Latest News

കുഴിബോംബ് സ്‌ഫോടനം; ചത്തീസ്ഗഡില്‍ സി.ആര്‍.പി.എഫ് കമാന്‍ഡോ കൊല്ലപ്പെട്ടു; 10 പേര്‍ക്ക് പരിക്കേറ്റു

അസിസ്റ്റന്റ് കമാന്‍ഡോ നിതിനാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് താഡ്‌മെഡ്‌ല ഗ്രാമത്തില്‍ നക്‌സലുകള്‍ക്കായി തിരച്ചില്‍ നടത്തിയ ശേഷം സംഘം മടങ്ങുന്നതിനിടെയായിരുന്നു സ്‌ഫോടനം.

കുഴിബോംബ് സ്‌ഫോടനം; ചത്തീസ്ഗഡില്‍ സി.ആര്‍.പി.എഫ് കമാന്‍ഡോ കൊല്ലപ്പെട്ടു; 10 പേര്‍ക്ക് പരിക്കേറ്റു
X

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ ഒരു സിആര്‍പിഎഫ് കോബ്ര അസിസ്റ്റന്റ് കമാന്‍ഡോ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച വൈകീട്ടായിരുന്നു ആക്രമണം.

അസിസ്റ്റന്റ് കമാന്‍ഡോ നിതിനാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് താഡ്‌മെഡ്‌ല ഗ്രാമത്തില്‍ നക്‌സലുകള്‍ക്കായി തിരച്ചില്‍ നടത്തിയ ശേഷം സംഘം മടങ്ങുന്നതിനിടെയായിരുന്നു സ്‌ഫോടനം.

രണ്ടു കുഴിബോംബ് സ്‌ഫോടനങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും പത്തുപേര്‍ക്ക് പരിക്കേറ്റതായും പൊലിസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സുന്ദര്‍രാജ് പറഞ്ഞു. എട്ടുപേരെ വിദഗ്ധ ചികിത്സക്കായി റായ്പുരിലെ ആശുപത്രിയിലേക്ക് മാറ്റി. കോബ്ര 206 ബറ്റാലിയനിലുള്ളവരാണ് പരിക്കേറ്റവരെല്ലാം.

Next Story

RELATED STORIES

Share it