Latest News

' യാ ഹബീബല്‍ ഖല്‍ബി ' : നിസ സബ്‌യാന്റെ പ്രവാചക പ്രകീര്‍ത്തന ഗാനം കേട്ടത് 35 കോടിയോളം ജനങ്ങള്‍

സബിയന്‍ ഗാംബസ് എന്ന് ഇന്തൊനീസ്യന്‍ സംഗീത ഗ്രൂപ്പിലെ അംഗമാണ് നിസ സബ്‌യാന്‍

 യാ ഹബീബല്‍ ഖല്‍ബി  : നിസ സബ്‌യാന്റെ പ്രവാചക പ്രകീര്‍ത്തന ഗാനം കേട്ടത് 35 കോടിയോളം ജനങ്ങള്‍
X

ജക്കാര്‍ത്ത: ഇന്തൊനീസ്യന്‍ ഗായികയായ ഖൈറുന്നിസ എന്ന നിസ സബ്‌യാന്റെ പ്രവാചക പ്രകീര്‍ത്തന ഗാനം ആസ്വദിച്ചത് ലോകത്തെമ്പാടുമുള്ള 35 കോടിയോളം ജനങ്ങള്‍. 2017 ഡിസംബറില്‍ യൂ ട്യൂബില്‍ റിലീസ് ചെയ്ത നാലേകാല്‍ മിനുട്ട് ദൈര്‍ഖ്യമുള്ള 'യാ ഹബീബല്‍ ഖല്‍ബി/ യാ ഹൈറല്‍ ബറായ' എന്ന അതിമനോഹരമായ പ്രവാചക പ്രകീര്‍ത്തനത്തെ അഭനന്ദിച്ച് ലക്ഷത്തിലധികം പേര്‍ യൂട്യൂബില്‍ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.


സബിയന്‍ ഗാംബസ് എന്ന് ഇന്തൊനീസ്യന്‍ സംഗീത ഗ്രൂപ്പിലെ അംഗമാണ് നിസ സബ്‌യാന്‍. ഇന്തൊനീസ്യന്‍ ഗ്രാമമായ ലുമജാങ്ങില്‍ ജനിച്ച നിസ 19ാം വയസ്സിലാണ് സുഹൃത്തുക്കളുമായി ചേര്‍ന്ന് സബിയന്‍ ഗാംബസിന് രൂപം നല്‍കിയത്. പ്രവാചക പ്രകീര്‍ത്തനങ്ങളാണ് ഇവരുടെ ഗാനങ്ങളില്‍ അധികവും. അവയെല്ലാം ലോകത്തെമ്പാടും തരംഗമായി മാറിയിട്ടുണ്ട്. 2018ല്‍ പുറത്തിറക്കിയ 'റഹ്മാന്‍ യാ റഹ്മാന്‍' എന്ന ഗാനം 16 കോടിയിലധികം പേരാണ് കേട്ടത്.

നിസ സബ്‌യാന്റെ പാട്ട് കേള്‍ക്കാം https://youtu.be/8g_wa06LlCA







Next Story

RELATED STORIES

Share it