Latest News

പഹൽഗാം ആക്രമണത്തിന് പിന്നിൽ അതിൽ നിന്നും ഗുണം കിട്ടുന്നവരെന്ന പ്രസ്താവന: കർഷക സമര നേതാവ് രാകേഷ് ഠിക്കായത്തിനെ ആക്രമിച്ച് ഹിന്ദുത്വർ (Video)

പഹൽഗാം ആക്രമണത്തിന് പിന്നിൽ അതിൽ നിന്നും ഗുണം കിട്ടുന്നവരെന്ന പ്രസ്താവന: കർഷക സമര നേതാവ് രാകേഷ് ഠിക്കായത്തിനെ ആക്രമിച്ച് ഹിന്ദുത്വർ (Video)
X

മുസഫർ നഗർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ആക്രമണത്തിൽ അന്വേഷണം ആവശ്യപ്പെട്ട കർഷകസമര നേതാവ് രാകേഷ് ഠിക്കായത്തിനെതിരേ ഹിന്ദുത്വ ആൾക്കൂട്ട ആക്രമണം. അക്രമികൾ അദ്ദേഹത്തിൻ്റെ തലപ്പാവും തട്ടിത്തെറിപ്പിച്ചു. പഹൽഗാം ആക്രമണത്തിൽ നിന്ന് ഗുണം കിട്ടുന്നവരായിരിക്കും അതിന് പിന്നിലെന്ന് രാകേഷ് ഠിക്കായത്ത് പറഞ്ഞിരുന്നു.

ഹിന്ദു-മുസ്ലിം ആഖ്യാനങ്ങളിൽ നിന്ന് ഗുണമുണ്ടാക്കുന്നവരാവാം പുറകിലെന്നും അദ്ദേഹം സൂചന നൽകിയിരുന്നു. അക്രമത്തിന് പിന്നിലുള്ളവർ ഇന്ത്യക്കാർക്കിടയിൽ തന്നെയുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. പഹൽഗാം ആക്രമണത്തിൽ പ്രതിഷേധിക്കാനായി ഇന്ന് മുസഫർ നഗറിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഹിന്ദുത്വർ ഠിക്കായത്തിനെ ആക്രമിച്ചത്. ഇതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it