- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബി ആര്‍ പി ഭാസ്‌കര്‍ ചെയര്‍മാനായി അലന്‍- താഹ മനുഷ്യാവകാശ കമ്മറ്റി രൂപീകരിച്ചു
കെ അജിത അധ്യക്ഷത വഹിച്ചു.ഡോ ആസാദ് ആമുഖപ്രഭാഷണവും എന്‍ പി ചെക്കുട്ടി പ്രമേയാവതരണവും നിര്‍വ്വഹിച്ചു. ഉണ്ണിച്ചെക്കന്‍, മൈത്രേയന്‍, എം എം സചീന്ദ്രന്‍, പി ടി ജോണ്‍, കെ വി ഷാജി, വി എ ബാലകൃഷ്ണന്‍, കെ പി പ്രകാശന്‍, ബിന്ദു അമ്മിണി തുടങ്ങിയവര്‍ സംസാരിച്ചു.

കോഴിക്കോട്: അലനെയും താഹയെയും ഉടന്‍ വിമോചിപ്പിക്കുക, അവര്‍ക്കെതിരേ ചുമത്തിയ യുഎപിഎ പിന്‍വലിക്കാന്‍ നടപടികള്‍ സ്വീകരിയ്ക്കുക, എന്‍ഐഎ ഏറ്റെടുത്ത കേസ് അന്വേഷണത്തിനും തുടര്‍ നടപടികള്‍ക്കും നിയമത്തിലെ 7(ബി) പ്രകാരം സംസ്ഥാനത്തിനു വിട്ടുകിട്ടാന്‍ നടപടി സ്വീകരിയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു പ്രവര്‍ത്തിക്കാന്‍ കോഴിക്കോട്ട് അലന്‍ - താഹ മനുഷ്യാവകാശ കമ്മറ്റി രൂപം കൊണ്ടു.
രൂപീകരണ യോഗത്തില്‍ ഡോ. പി കെ പോക്കര്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. ഭരണഘടന തന്നെ ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് നിയമങ്ങളുടെ ദുരുപയോഗം എളുപ്പവും സാധാരണവുമാകും. ഇക്കാലത്ത് ജനകീയ ചെറുത്തു നില്‍പ്പുകള്‍ രൂപപ്പെടുത്തിയേ അതിജീവിക്കാനാവൂ എന്ന് ഡോ. പോക്കര്‍ പറഞ്ഞു.
കെ അജിത അധ്യക്ഷത വഹിച്ചു.ഡോ ആസാദ് ആമുഖപ്രഭാഷണവും എന്‍ പി ചെക്കുട്ടി പ്രമേയാവതരണവും നിര്‍വ്വഹിച്ചു. ഉണ്ണിച്ചെക്കന്‍, മൈത്രേയന്‍, എം എം സചീന്ദ്രന്‍, പി ടി ജോണ്‍, കെ വി ഷാജി, വി എ ബാലകൃഷ്ണന്‍, കെ പി പ്രകാശന്‍, ബിന്ദു അമ്മിണി തുടങ്ങിയവര്‍ സംസാരിച്ചു.
അലന്‍-താഹ മനുഷ്യാവകാശ കമ്മറ്റി ചെയര്‍മാനായി ബി ആര്‍ പി ഭാസ്‌കറിനെയും കണ്‍വീനറായി ഡോ ആസാദിനെയും തിരഞ്ഞെടുത്തു. ഡോ. പി കെ പോക്കര്‍, കെ അജിത എന്നിവരെ വൈസ് ചെയര്‍മാന്‍മാരായും എന്‍ പി ചെക്കുട്ടി, കെ പി പ്രകാശന്‍ എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















