''കേരളത്തെ എങ്ങനെ വിജ്ഞാനസമൂഹമായി പരിവര്‍ത്തിപ്പിക്കാം?'': ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിക്കുന്ന സംവാദം ജനുവരി 23ന്

തിരുവനന്തപുരം: കേരളത്തെ വിജ്ഞാന സമൂഹമായി പരിവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംവാദം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ (ഗിഫ്റ്റ്) ആണ് മുന്‍കൈയ്യെടുക്കുകയാണ്. 2021-22 ബജറ്റില്‍ കേരളത്തെ വിജ്ഞാന സമൂഹമായി പരിവര്‍ത്തനം ചെയ്യിപ്പക്കുന്നതിനുള്ള കര്‍മപരിപാടികള്‍ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് 20 രാജ്യങ്ങളില്‍ നിന്നുള്ള നയകര്‍ത്താക്കളെയും പണ്ഡിതരെയും ഉള്‍പ്പെടുത്തി സംവാദം സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
2021 ജനുവരി 23, ശനിയാഴ്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സംവാദം ഉദ്ഘാടനം ചെയ്യും. കൊളംബിയ സര്‍വ്വകലാശാലയിലെ പ്രൊഫ. റിച്ചാര്‍ഡ് ആര്‍ നെല്‍സണ്‍, ഡെന്‍മാര്‍ക്ക് ആല്‍ബോര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ലൂണ്‍ഡുവാള്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സമാപന സമ്മേളനത്തില്‍ ക്യൂബയിലെ മുന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഔറോറ ഗോണ്‍ സാല്‍വസ് പങ്കെടുക്കും.
മൂന്ന് സമ്മേളനങ്ങളാണ് ഈ വെബിനാറില്‍ ഉണ്ടാവുക. വി.എസ്.എസ്.സി.യുടെ ഡയറക്ടര്‍ സോമനാഥ് ആണ് വിജ്ഞാനസമൂഹത്തിനായുള്ള പശ്ചാത്തലസൗകര്യങ്ങള്‍ സംബന്ധിച്ചുള്ള സമ്മേളനത്തിന്റെ അധ്യക്ഷന്‍. കെ-ഫോണിനെക്കുറിച്ചും ഇലക്ട്രോണിക് വ്യവസായത്തെക്കുറിച്ചുമുള്ള അവതരണങ്ങള്‍ ഉണ്ടാകും.
വിജ്ഞാന സമൂഹത്തിനുവേണ്ടിയുള്ള ഇന്നവേഷന്‍ സിസ്റ്റത്തെക്കുറിച്ചുള്ള സമ്മേളനത്തില്‍ ടെക്‌നോളി യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ പ്രൊഫ. എം.എസ്. രാജശ്രീ അധ്യക്ഷയായിരിക്കും. കെ-ഡിസ്‌കിന്റെയും കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെയും അവതരണങ്ങള്‍ ഉണ്ടാകും.
വിജ്ഞാന സമൂഹത്തിനുവേണ്ടിയുള്ള നൈപുണി പരിശീലന പദ്ധതിയെക്കുറിച്ചുള്ള സമ്മേളനത്തില്‍ ഡിജിറ്റല്‍ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ പ്രൊഫ. സജി ഗോപിനാഥ് അധ്യക്ഷത വഹിക്കും. നാലാം വ്യവസായ വിപ്ലവത്തിലെ തൊഴില്‍സേനയെ സജ്ജമാക്കുന്നതിനുള്ള തന്ത്രത്തെക്കുറിച്ചും വര്‍ക്ക് നിയര്‍ ഹോം സൗകര്യങ്ങളെക്കുറിച്ചും അവതരണങ്ങള്‍ ഉണ്ടാകും.
മുഖ്യമായും പണ്ഡിതന്‍മാരും നയകര്‍ത്താക്കളുമായിട്ടാണ് ജനുവരി 23ലെ സംവാദം. ഈ സംവാദ പരമ്പരയില്‍ തൊഴിലുടമകളും മറ്റു വിദഗ്ധരുമായിട്ടുള്ള സമ്മേളനങ്ങള്‍ പിന്നീട് നടത്തുന്നതാണ്. ഇന്നവേഷന്‍ സ്‌കോളേഴ്‌സിന്റെ ആഗോള സംഘടനയായ ഗ്ലോബലിക്‌സുമായി ചേര്‍ന്നുകൊണ്ടാണ് ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഈ പരമ്പര സംഘടിപ്പിക്കുന്നത്.
'' How to Transform Kerala into a Knowledge Society? '': Debate organized by Gulati Institute on January 23
RELATED STORIES
സുള്ളി ഡീല്‍സ് ആപ്പ് സൃഷ്ടാവിനെതിരായ അന്വേഷണം സ്റ്റേ ചെയ്യാന്‍...
13 Aug 2022 9:34 AM GMTന്യൂനപക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കും, തലസ്ഥാനം വാരാണസി; 'ഹിന്ദു...
13 Aug 2022 8:28 AM GMTഇന്ന് ലോക അവയവദാന ദിനം; അറിയണം ഇക്കാര്യങ്ങള്‍...
13 Aug 2022 7:50 AM GMTഹരിത വിവാദം: എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ വീണ്ടും പുറത്താക്കി ലീഗ്
13 Aug 2022 7:20 AM GMTഅന്വേഷണ മികവ്: കേരളത്തിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രത്തിന്റെ...
12 Aug 2022 7:18 AM GMTഅനധികൃത നിര്‍മാണം: യുപിയില്‍ ബിജെപി നേതാവിന്റെ ഓഫിസ് കെട്ടിടം...
12 Aug 2022 2:34 AM GMT