Latest News

പൗരത്വ പ്രക്ഷോഭം: എഫ്‌ഐആറില്‍ നിന്ന് ഉത്തര്‍ പ്രദേശ് പോലിസ് ഹിന്ദു പേരുകള്‍ ഒഴിവാക്കിയെന്ന് ജനകീയ ട്രിബ്യൂണലിനു മുന്നില്‍ പരാതി

പോലിസ് നടപടികള്‍ നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്ത ഡോക്ടര്‍മാര്‍, ആക്റ്റിവിസ്റ്റുകള്‍, അഭിഭാഷകര്‍ എന്നിവരാണ്‌ ട്രിബ്യൂണലില്‍ തെളിവ് നല്‍കിയത്.

പൗരത്വ പ്രക്ഷോഭം: എഫ്‌ഐആറില്‍ നിന്ന് ഉത്തര്‍ പ്രദേശ് പോലിസ് ഹിന്ദു പേരുകള്‍ ഒഴിവാക്കിയെന്ന് ജനകീയ ട്രിബ്യൂണലിനു മുന്നില്‍ പരാതി
X

ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭത്തെ സര്‍ക്കാര്‍ നേരിട്ടത് മുന്‍ വിധിയോടെയെന്ന് ജനകീയ ട്രിബ്യൂണല്‍. സുപ്രിം കോടതി കാമ്പസില്‍ മുന്‍ സുപ്രിം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ മുന്‍കൈയില്‍ വിളിച്ചുചേര്‍ത്ത ജനകീയ ട്രിബ്യൂണലിലാണ് നിരവധി പേര്‍ യുപി പോലിസിനെതിരേ പരാതി നല്‍കിയത്.

ആക്റ്റിവിസ്റ്റുകളും ഇരകളും തങ്ങള്‍ നേരിട്ട പീഡനങ്ങള്‍ ട്രിബ്യൂണലിനു മുന്നില്‍ വിവരിച്ചു. യുപി പോലിസ് മുസ്ലിങ്ങളെ തിരഞ്ഞുപിടിച്ച് വെടിവയ്ക്കുകയായിരുന്നു. ചെറിയ പ്രകോപനത്തോടുപോലും കടുത്ത രീതിയില്‍ പ്രതികരിച്ചു. പോലിസ് ചുമത്തിയ എഫ്‌ഐആറില്‍ നിന്ന് ഹിന്ദു പേരുകള്‍ പോലിസ് ഒഴിവാക്കിയെന്നും പരാതിയുയര്‍ന്നിട്ടുണ്ട്. പോലിസ് നടപടികള്‍ നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്ത ഡോക്ടര്‍മാര്‍, ആക്റ്റിവിസ്റ്റുകള്‍, അഭിഭാഷകര്‍ എന്നിവരാണ്‌ ട്രിബ്യൂണലില്‍ തെളിവ് നല്‍കിയത്.

മുന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ പി ഷാ, മുന്‍ സുപ്രിം കോടതി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഢി, ചരിത്രകാരന്‍ പ്രഫ. ഇര്‍ഫാന്‍ ഹബീബ് എന്നിവരാണ് ജനകീയ ട്രിബ്യൂണലിലെ അംഗങ്ങള്‍. യുപിയില്‍ നടന്ന പോലിസ് നടപടികളെ കുറിച്ച് ഇരകളില്‍ നിന്ന് നേരിട്ട് മനസ്സിലാക്കാനാണ് ജനകീയ ട്രിബ്യൂണല്‍ രൂപീകരിച്ചത്.

Next Story

RELATED STORIES

Share it