Latest News

ദുരിതാശ്വാസ നിധിയിലേക്ക് കാവനൂര്‍ പഞ്ചായത്ത് 50 ലക്ഷം നല്‍കി

ദുരിതാശ്വാസ നിധിയിലേക്ക് കാവനൂര്‍ പഞ്ചായത്ത് 50 ലക്ഷം നല്‍കി
X

കാവനൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാവനൂര്‍ പഞ്ചായത്ത് 50 ലക്ഷം രൂപ നല്‍കി. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കാവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. വിദ്യാവതി ചെക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീലിന് കൈമാറി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.പി ശിവദാസന്‍ തന്റെ പെന്‍ഷന്‍ തുകയില്‍ നിന്ന് നല്‍കിയ 20,000 രൂപയുടെ ചെക്കും മന്ത്രി ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് എം. അബ്ദുറഹ്മാന്‍, സെക്രട്ടറി ഇ. ഷാജഹാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Next Story

RELATED STORIES

Share it