- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെരിന്തല്‍മണ്ണ മണ്ഡലത്തിലെ ഗ്രാമീണ റോഡുകള്‍ക്ക് 3.64 കോടി രൂപ അനുവദിച്ചു

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് 3.64 കോടിരൂപ അനുവദിച്ച് ഭരണാനുമതിയായതായി മഞ്ഞളാംകുഴി അലി എം.എല്‍.എ. അറിയിച്ചു. പെരിന്തല്‍മണ്ണ മണ്ഡലത്തിലെ നഗരസഭ, ആലിപ്പറമ്പ്, താഴെക്കോട്, ഏലംകുളം, പുലാമന്തോള്‍ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെ വിവിധ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനാണ് തുക അനുവദിച്ചത്. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലുള്‍പ്പെടുത്തിയാണ് റോഡ് പുനരുദ്ധാരണത്തിന് തുക അനുവദിച്ച് ഭരണാനുമതി നല്‍കിയത്.
പെരിന്തല്‍മണ്ണ നഗരസഭയിലെ പൂളക്കല്‍ ചിറ ബ്രിഡ്ജ് (25 ലക്ഷം), ചോലോംകുന്ന് എം.ഇ.എസ് സ്‌കൂള്‍ റോഡ് (19 ലക്ഷം), ബാപ്പു മെമ്മോറിയല്‍ റോഡ് (15 ലക്ഷം), മേലേതില്‍ റോഡ് (10 ലക്ഷം), പെലക്കാട്കുന്നുമ്മല്‍ചോല റോഡ് (10 ലക്ഷം), കളത്തില്‍അക്കര കൈതക്കുളം മുട്ടിപ്പാലം റോഡ് (10 ലക്ഷം), കുട്ടിപ്പാറ ചുണ്ടമ്പറ്റ റോഡ് (10 ലക്ഷം), അഹമ്മദ്കുട്ടി പടി കാപ്പിരിക്കുന്ന് റോഡ് (10 ലക്ഷം), ഗാന്ധിനഗര്‍ സി.എച്ച്.ആഷിക് റോഡ്(10 ലക്ഷം).
ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ പത്തായപ്പുര നാരായണപ്പടി റോഡ് (10 ലക്ഷം), പാലോളിപ്പറമ്പ് മില്ലുംപടി മലയില്‍ റോഡ് (10 ലക്ഷം), ആര്യംപറമ്പ് പട്ടണം ചോല റോഡ് (10 ലക്ഷം), താഴെക്കോട് പഞ്ചായത്തിലെ ഓങ്ങോട് കുടുങ്ങാ പറമ്പ് റോഡ് (20 ലക്ഷം), ഇബ്രാഹീംപടി കോടോമ്പ്രം റോഡ് (20 ലക്ഷം), പുത്തൂര്‍ തെയ്യോട്ടുച്ചിറ റോഡ് (15 ലക്ഷം). ഏലംകുളം പഞ്ചായത്തിലെ ചെറുകരഗേറ്റ് പാറക്കല്‍മുക്ക് കുന്നക്കാവ് റോഡ് (50 ലക്ഷം), പഞ്ചായത്ത് മന റോഡ് (15 ലക്ഷം), ചെറുവനങ്ങാട് കുണ്ടന്‍ചോല റോഡ് (10 ലക്ഷം), പെരുംപറമ്പ്‌ചെമ്മന്‍കുഴി കോളനി റോഡ് (10 ലക്ഷം), കൊട്ടാരക്കുന്ന്-വള്ളോത്തകടവ് റോഡ് (10 ലക്ഷം), പുലാമന്തോള്‍ പഞ്ചായത്തിലെ ചെമ്മലശ്ശേരി നീളംകുന്ന് റോഡ് (15 ലക്ഷം), ചെമ്മല റോഡ് (30 ലക്ഷം), വെളുത്തേടത്ത് പാറകൊല്ലക്കോടന്‍മുക്ക് റോഡ് (10 ലക്ഷം), പന്നിക്കോട് കാരാക്കുഴി റോഡ് (10 ലക്ഷം) എന്നീ റോഡുകളെയാണ് പുനരുദ്ധാര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















