Latest News

തൃശൂർ ജില്ലയിൽ 3165 നാമനിർദേശ പത്രികകൾ കൂടി

തൃശൂർ ജില്ലയിൽ 3165 നാമനിർദേശ പത്രികകൾ കൂടി
X

തൃശൂർ: നാമനിർദേശ പത്രികാസമർപ്പണത്തിന്റെ നാലാം ദിവസമായ ചൊവ്വാഴ്ച തൃശൂർ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ലഭിച്ചത് 3165 നാമനിർദേശ പത്രികകൾ. ആകെ സ്ഥാനാർഥികൾ 2187. ജില്ലാ പഞ്ചായത്തിൽ ചൊവ്വാഴ്ച മാത്രം 56 പത്രികകൾ ലഭിച്ചു. 32 സ്ഥാനാർഥികൾ പത്രിക നൽകി. ജില്ലാ പഞ്ചായത്തിൽ ഇതുവരെ ലഭിച്ചത് 61 പത്രികകൾ.

തൃശൂർ കോർപ്പറേഷനിൽ 143 നാമനിർദേശ പത്രികകളാണ് ചൊവ്വാഴ്ച ലഭിച്ചത്. നഗരസഭകളിൽ ചാലക്കുടി - 54, ഇരിങ്ങാലക്കുട - 101 കൊടുങ്ങല്ലൂർ - 70, ചാവക്കാട് - 35, ഗുരുവായൂർ-115 , കുന്നംകുളം - 40, വടക്കാഞ്ചേരി- 84 എന്നിങ്ങനെയാണ് ലഭിച്ച പത്രികകളുടെ എണ്ണം. ബ്ലോക്ക് പഞ്ചായത്തുകളിൽ ചൊവ്വന്നൂർ- 33, വടക്കാഞ്ചേരി -39, പഴയന്നൂർ 18, പുഴയ്ക്കൽ - 37, മുല്ലശ്ശേരി -14, തളിക്കുളം - 32, മതിലകം - 49, അന്തിക്കാട് - 28, ചേർപ്പ് - 34, കൊടകര -20, ഇരിങ്ങാലക്കുട - 23 , വെള്ളാങ്ങല്ലൂർ - 28, മാള - 20, ചാലക്കുടി - 19 എന്നിങ്ങനെ പത്രികകളും ലഭിച്ചു.

നവംബർ 19 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് 3 വരെ വരണാധികാരിക്കോ സഹവരണാധികാരിക്കോ പത്രികകൾ സമർപ്പിക്കാം. നവംബർ 20ന് റിട്ടേണിങ് ഓഫീസർമാരുടെ ഓഫീസിൽ പത്രികകകളുടെ സൂക്ഷ്മ പരിശോധന നടക്കും.

Next Story

RELATED STORIES

Share it