Latest News

ഷാര്‍ജ രാജ്യാന്തര പുസ്ത്ക മേള അടുത്ത മാസം 3 മുതല്‍ ഇന്ത്യയില്‍ നിന്ന് 83 പ്രസാധകര്‍

ഷാര്‍ജ 40 മത് രാജ്യാന്തര പുസ്തക മേള അടുത്ത മാസം 3 ന് ആരംഭിക്കും. ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നോബേല്‍ പുരസ്‌ക്കാര ജേതാവ് അബ്ദുല്‍ റസാഖ് ഖുര്‍ന ചടങ്ങിലെ മുഖ്യ അതിഥിയായിരിക്കും


ഷാര്‍ജ: ഷാര്‍ജ 40 മത് രാജ്യാന്തര പുസ്തക മേള അടുത്ത മാസം 3 ന് ആരംഭിക്കും. ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നോബേല്‍ പുരസ്‌ക്കാര ജേതാവ് അബ്ദുല്‍ റസാഖ് ഖുര്‍ന ചടങ്ങിലെ മുഖ്യ അതിഥിയായിരിക്കും. 11 ദിവസം നീളുന്ന മേളയില്‍ 83 രാജ്യങ്ങളില്‍ നിന്നായി 1500 പ്രസാധകര്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിന്ന് മാത്രമായി 83 പ്രസാധകരാണ് ഷാര്‍ജയിലെത്തുന്നതെന്ന് ഷാര്‍ജ ബുക്ക് അഥോറിറ്റി ചെയര്‍മാനും പുസ്തക മേളയുടെ സംഘാടകനും കൂടിയായ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമീരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പുസ്തക മേളയോടനുബന്ധിച്ച് 440 സാംസ്‌ക്കാരിക ചടങ്ങുകളുണ്ടായിരിക്കും. നെറ്റ്ഫഌക്‌സ് സീരിയലായ മണി ഹിസ്റ്റ് നിര്‍മ്മാതാവ് അലക്‌സ് പിന, ഹാപ്പിനസ്സ് എന്ന കൃതിയിലൂടെ ലോക പ്രശസ്ഥനായ ക്രിസ് ഗാര്‍ഡനര്‍, ജനപഥ് പുരസ്‌ക്കാര ജേതാവ് അമിതാവ് ഗോഷ് എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. കൂടാതെ ചേതന്‍ ഭഗത്, സന്തോഷ് ജോര്‍ജ്ജ് കുളങ്ങര തുടങ്ങിയ പ്രമുഖരും മേളയിലുണ്ടായിരിക്കും. കേരളത്തില്‍ നിന്നും കോണ്‍ഗ്രസ്സ് നേതാക്കളായവ രമേശ് ചെന്നിത്തല, വിഡി സതീശന്‍, ടിഎന്‍ പ്രതാപന്‍, മാന്ത്രികനായ ഗോപിനാഥ് മുതുകാട്, നടന്‍ ആസ്ഫ് അലി തുടങ്ങിയവരും സംബന്ധിക്കും. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് സന്ദര്‍ശന സമയം. വെള്ളിയാഴ്ച വൈകിട്ട് 4 മുതല്‍ രാത്രി 10 വരെ മാത്രമായിരിക്കും. പ്രവേശനം സൗജന്യമാണ്. വാര്‍ത്താ സമ്മേളനത്തില്‍ ഷാര്‍ജ പോലീസ് ഓപ്പറേഷന്‍ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഡോ. അഹമ്മദ് സഈദ്, എത്തിസലാത്ത് നോര്‍ത്തേണ്‍ എമിറേറ്റ്‌സ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ അസീസ് താരിം, ഷാര്‍ജ ടിവി ഡയറക്ടര്‍ സാലിം അല്‍ ഗൈതി എന്നിവരും സംബന്ധിച്ചു.

Next Story

RELATED STORIES

Share it