Latest News

ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 261 കോച്ചുകള്‍ കൊവിഡ് വാര്‍ഡുകളാക്കി

ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 261 കോച്ചുകള്‍ കൊവിഡ് വാര്‍ഡുകളാക്കി
X

ഭുവനേശ്വര്‍: കൊവിഡ് ബാധ വ്യാപകമായ സാഹചര്യത്തില്‍ ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 261 കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കി.

ആവശ്യമെങ്കില്‍ ഉപയോഗിക്കാമെന്ന നിലയില്‍ 5000 കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കാമെന്നാണ് റെയില്‍വേ വാഗ്ദാനം ചെയ്തിരുന്നത്.

ഈസ്റ്റ് കോസ്റ്റ് റെയില്‍വേയുടെ വിവിധ വര്‍ക്ക് ഷോപ്പുകളിലാണ് കോച്ച്, വാര്‍ഡുകളാക്കി തിരിക്കുന്നതിനാവശ്യമായ പ്രവര്‍ത്തികള്‍ നടക്കുന്നത്. റെയില്‍വേയുടെ വിവിധ സ്റ്റേഷനുകളിലായിരിക്കും ഈ കോച്ചുകള്‍ സൂക്ഷിക്കുന്നത്.

മഞ്ചേശ്വര്‍ വര്‍ക്ക്‌ഷോപ്പില്‍ 51 കോച്ചുകള്‍ വാര്‍ഡുകളാക്കി മാറ്റിയിട്ടുണ്ട്. പുരിയില്‍ 39ഉം ഭുവനേശ്വറില്‍ 46 കോച്ചുകളും മാറ്റിപ്പണിതു.

സമ്പല്‍പൂര്‍ ഡിപോയില്‍ 32, വിശാഖപ്പട്ടണം ഡിപ്പോ 60, ഖുദ്ര റോഡ് സ്‌റ്റേഷന്‍ 33 എന്നിങ്ങനെയാണ് മറ്റ് ഡിപ്പോകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കിയ കോച്ചിന്റെ എണ്ണം.

ആശുപത്രി വാര്‍ഡുകളാക്കി മാറ്റുന്നതിനാവശ്യമായ പുതിയ സൗകര്യങ്ങള്‍ ഓരോ കോച്ചിലും തയ്യാറാക്കിയിട്ടുണ്ട്. ജനലുകളില്‍ കൊതുകുവല, ഒരു കോച്ചില്‍ ഒരു ബാത്ത് റൂമും 3 കക്കൂസുകളും പണിതു. എല്ലാ മിഡില്‍ ബര്‍ത്തുകളും നീക്കം ചെയ്തു. ഓരോ കോച്ചിലും കൈകഴുകുന്നതിനുള്ള 6 പോയിന്റുകള്‍, ബോട്ടില്‍വയ്ക്കാനും മാലിന്യങ്ങള്‍ നിക്ഷേപിക്കാനുമുള്ള സൗകര്യം, ലാപ്‌ടോപ്പ്, മൊബൈല്‍ ചാര്‍ജര്‍ സൗകര്യം, തലയിണ, കിടക്ക, ബക്കറ്റ്, കൈപാട്ട തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.

ഇതിനു പുറമെ ഓക്‌സിജന്‍ നല്‍കുന്നതിനുള്ള സൗകര്യവുമുണ്ട്. ഓരോ കോച്ചിലെയും ആദ്യ കാബിന്‍, സ്‌റ്റോര്‍ റൂമാണ്. മറ്റ് കാബിനുകള്‍ രോഗികള്‍ക്കായി മാറ്റിവച്ചു.

ഭുവനേശ്വറില്‍ ആവശ്യത്തിന് ഉപയോഗിക്കാന്‍ രണ്ട് ട്രയിനുകള്‍ നിര്‍ത്തിയിട്ടിട്ടുണ്ട്. ഖുദ്ര റോഡില്‍ 2, സമ്പല്‍പൂരില്‍ 2, ടിട്ട്‌ലഗറില്‍ 1, വിശാഖപ്പട്ടണത്ത് 3, വിഴിയനഗരത്തില്‍ 1, ഖട്ടക്കില്‍ 1, പുരിയില്‍ 1 എന്നിങ്ങനെയാണ് മറ്റ് സ്റ്റേഷനുകളില്‍ തയ്യാറാക്കി നിര്‍ത്തിയിട്ട ട്രയിനുകള്‍.

ഈ ട്രയിനുകള്‍ രാജ്യത്തിന്റെ ഏത് പ്രദേശത്തേക്കും എത്തിക്കാന്‍ കഴിയുമെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ സക്കിയ ആചാര്യ പറഞ്ഞു.

Next Story

RELATED STORIES

Share it