Latest News

എഐസിസി ആസ്ഥാനത്ത് കെപിസിസി നേതൃയോഗം തുടങ്ങി

AICC newdelhi

എഐസിസി ആസ്ഥാനത്ത് കെപിസിസി നേതൃയോഗം തുടങ്ങി
X

ന്യൂഡൽഹി: കെപിസിസിയിൽ അഴിച്ചു പണി ആവശ്യമാണെന്ന് കോൺഗ്രസ് സംസ്ഥാന നേതാക്കൾ. അതേ സമയം ഇന്ന് എഐസിസി ആസ്ഥാനത്തെ യോഗം നേതൃമാറ്റം ചർച്ച ചെയ്യില്ലെന്നും നേതാക്കൾ അറിയിച്ചു.

ദേശീയതലത്തിൽ നേതൃമാറ്റം എന്ന തീരുമാനം ഉണ്ടായാൽ അത് എഐസിസി അറിയിക്കുമെന്നും വരാനിരിക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്, തദ്ദേശ തെരഞ്ഞെടുപ്പ്, അടക്കമുള്ള വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത് എന്നും നേതാക്കൾ അറിയിച്ചു .

എഐസിസി യുടെ പുതിയ ആസ്ഥാനം വന്ന ശേഷം നടക്കുന്ന കെപിസിസിയുടെ ആദ്യ യോഗം കൂടിയാണ് ഇന്ന് എഐസിസി മന്ദിരത്തിൽ നടക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രൻ, കെ മുരളീധരൻ എന്നിവർ ഇന്ന് യോഗത്തിൽ പങ്കെടുക്കില്ല.മറ്റ് എംപിമാർ അടക്കമുള്ള നേതാക്കന്മാർ നേരത്തെ തന്നെ ഡൽഹിയിൽ എത്തിയിട്ടുണ്ട്.

അടുത്തവർഷം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനം എന്ന നിലക്കാണ് കേരളത്തിലെ നേതാക്കളെ ക്ഷണിച്ചതെന്നും മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളുമായായുള്ള യോഗം നടന്നതായും എഐസിസി നേതൃത്വം അറിയിച്ചു.

Next Story

RELATED STORIES

Share it