Latest News

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 2,986 ഭക്ഷ്യോത്പന്ന കിറ്റുകള്‍

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 2,986 ഭക്ഷ്യോത്പന്ന കിറ്റുകള്‍
X

മലപ്പുറം: ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മലപ്പുറം ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 05) 2,986 ഭക്ഷ്യോത്പന്ന കിറ്റുകള്‍ വിതരണം ചെയ്തു. ജില്ലയില്‍ ഇതുവരെ 54,472 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് കിറ്റുകള്‍ ലഭ്യമാക്കിയതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജുവിന്റെ നേതൃത്വത്തിലുള്ള കണ്‍ട്രോള്‍ സെല്ലാണ് ജില്ലയില്‍ കിറ്റ് വിതരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

താലൂക്ക് തലത്തില്‍ ഇന്നലെ വിതരണം ചെയ്ത കിറ്റുകളുടെ കണക്ക് ഇങ്ങനെ: പെരിന്തല്‍മണ്ണ 659, നിലമ്പൂര്‍ 52, കൊണ്ടോട്ടി 463, തിരൂര്‍ 863, തിരൂരങ്ങാടി 234, പൊന്നാനി 715

Next Story

RELATED STORIES

Share it