Latest News

പെൺവാണിഭ സംഘത്തിൽ നിന്ന് രക്ഷപ്പെട്ടോടി പോലിസ് സ്റ്റേഷനിലെത്തി 17കാരി

പെൺവാണിഭ സംഘത്തിൽ നിന്ന് രക്ഷപ്പെട്ടോടി പോലിസ് സ്റ്റേഷനിലെത്തി 17കാരി
X

കോഴിക്കോട്: പതിനേഴുകാരിയെ നഗരത്തിലെ വാടകവീട്ടിലെ മുറിയിൽ പൂട്ടിയിട്ട് പെൺവാണിഭകേന്ദ്രം നടത്തിപ്പ്. കോഴിക്കോട് റെയിൽവേ സ്റ്റേഷനുസമീപത്തുള്ള കെട്ടിടത്തിലായിരുന്നു ഈ കേന്ദ്രം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവാണ് മൂന്നുമാസം മുൻപ്‌ പെൺകുട്ടിയെ കേരളത്തിലെത്തിച്ചത്. 15,000 രൂപ മാസശമ്പളത്തിൽ ജോലി തരപ്പെടുത്തിത്തരാമെന്നായിരുന്നു വാഗ്ദാനം. ഇയാൾക്കായി മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ഊർജിതമാക്കി.

കേന്ദ്രത്തിൽനിന്ന് ഒരാഴ്ചമുൻപാണ് പെൺകുട്ടി രക്ഷപ്പെട്ടത്. തന്നെപ്പോലെ അഞ്ച് പെൺകുട്ടികൾ മുറിയിലുണ്ടായിരുന്നെന്ന് ഇവർ പോലിസിനോട് പറഞ്ഞു.

Next Story

RELATED STORIES

Share it