Latest News

കൊവിഡ്: ബംഗാളില്‍ ലോക്ക് ഡൗണ്‍ ജൂലൈ 15 വരെ നീട്ടി

കൊവിഡ്: ബംഗാളില്‍ ലോക്ക് ഡൗണ്‍ ജൂലൈ 15 വരെ നീട്ടി
X

കൊല്‍ക്കത്ത: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ജൂലൈ 15 വരെ നീട്ടാന്‍ ബംഗാള്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തോടൊപ്പം നിരവധി ഇളവുകളും നല്‍കിയിട്ടുണ്ട്.

ജൂലൈ 15 ാം തിയ്യതി വരെ സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫിസുകള്‍ രാവിലെ 10 മുതല്‍ 4 വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. ശേഷിയുടെ 50 പേര്‍ക്ക് ജോലിക്കെത്താം. സലൂണുകള്‍, പാര്‍ലറുകള്‍ എന്നിവ രാവിലെ 11 നു തുടങ്ങി 6 ന് അടക്കണം. അവിടെയും ശേഷിയുടെ 50 ശതമാനം പേര്‍ക്കേ പ്രവേശനാനുമതിയുളളൂ.

മെട്രോ, ലോക്കല്‍ ട്രെയിന്‍ എന്നിവ ഓടില്ല. പൊതുഗതാഗതം 50 ശതമാനം പേരെ വച്ച് പ്രവര്‍ത്തിക്കും.

സ്വകാര്യ, ബസ്സ് സര്‍വീസ്, ഓട്ടോറിക്ഷ എന്നിവക്കും 50 ശതമാനം ശേഷിയോടെ പ്രവര്‍ത്തനാനുമതിയുണ്ട്.

Next Story

RELATED STORIES

Share it