Latest News

എസ്ഡിടിയു സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

എസ്ഡിടിയു സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
X

കോഴിക്കോട് : രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എസ് ഡി ടി യൂ( സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ ) കോഴിക്കോട് സിറ്റി ഏരിയ കമ്മിറ്റി കെ എസ് ആർ ടി സി ബസ്റ്റാന്റ് പരിസരത്ത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.സംസ്ഥാന സെക്രട്ടറി സലിം കാരാടി ദേശീയ പതാക ഉയർത്തി ആഘോഷ പരിപാടികൾ ഉൽഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്‌ ഹുസൈൻ മണക്കടവ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി മധുര വിതരണവും നടന്നു. ജില്ലാ സെക്രട്ടറി ഗഫൂർ വെള്ളയിൽ, ജില്ലാ കമ്മിറ്റി അംഗം അഷ്കർ വെള്ളയിൽ, ഏരിയ പ്രസിഡന്റ് റാഫിപയ്യാനക്കൽ, ജാഫർ ഖാൻ, ശ്രീകേഷ്, മുജീബ് മാറാട്,തൻസീർ, ഗഫൂർ കാപ്പാട്, ശുഹൈബ് പി കെ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സംഗീത വിരുന്നിന് പ്രശസ്ത ഗായകരായ അഷ്കർ വെള്ളയിലും, മുസ്തഫ എ ടിയും നേതൃത്വം നൽകി.

Next Story

RELATED STORIES

Share it