Latest News

എസ്എഫ്ഐ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി - സംഘർഷത്തിൽ ജില്ലാ നേതാവിന് മർദ്ദനമേറ്റു

എസ്എഫ്ഐ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി - സംഘർഷത്തിൽ ജില്ലാ നേതാവിന് മർദ്ദനമേറ്റു
X

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിൽ ഇന്നലെ രാത്രി എസ്എഫ്ഐ നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘർഷത്തിൽ ജില്ലാ നേതാവിന് മർദ്ദനമേറ്റു. യൂണിവേഴ്സിറ്റി കോളേജിലെ ഹോസ്റ്റലിൽ അനധികൃത താമസവുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ എത്തിയത് . തർക്കം പറഞ്ഞു തീർക്കാൻ എത്തിയ കോളേജിലെ ഡിഗ്രി വിദ്യാർഥി കൂടിയായ ജില്ലാ നേതാവിനാണ് യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ മർദ്ദനമേറ്റത് . കൻ്റോൺമെൻറ് പോലീസ് കോളേജിൽ എത്തി ഇരുകൂട്ടരേയും ശാന്തരാക്കി. പരാതിയില്ലെന്ന് പറഞ്ഞ് എസ് എഫ് ഐ പ്രവർത്തകർ സ്ഥലം വിട്ടു. സംഘർഷത്തെ തുടർന്ന് കോളേജ് പരിസരത്ത് രാത്രി പോലീസ് കാവൽ ഏർപ്പെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it