Latest News

റഷ്യയുടെ കിഴക്കൻ തീരത്ത് ഭൂകമ്പം, യുഎസിലെ അലാസ്കയിലും, ഹവായിലും സുനാമി മുന്നറിയിപ്പ്

റഷ്യയുടെ കിഴക്കൻ തീരത്ത് ഭൂകമ്പം,  യുഎസിലെ അലാസ്കയിലും, ഹവായിലും സുനാമി മുന്നറിയിപ്പ്
X

മോസ്കോ : റഷ്യയിൽ 8 തീയതയിൽ വൻ ഭൂചലനം രേഖപ്പെടുത്തി. ജപ്പാനിലെയും, യുഎസിലെയും അലാസ്കയിലും, ഹവായിലും അടക്കമുളള സ്ഥലങ്ങളിൽ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. റഷ്യയുടെ കിഴക്കൻ തീരത്താണ് ഭൂകമ്പം ഉണ്ടായത് , ഇതുവരെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല . ജപ്പാനിൽ നിന്ന് 250 കിലോമീറ്റർ അകലെയാണ് ഭൂകമ്പം ഉണ്ടായ സ്ഥലം പസഫിക് സമുദ്രത്തിൽ ഒരു മീറ്റർ ഉയരത്തിൽ തിരമാലകൾ ഉണ്ടെന്ന് ജപ്പാൻ അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട് . ഈ മാസം നിരവധി ഭൂചലനങ്ങൾ റഷ്യയിൽ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു . 6.7 മുതൽ 7.4 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായ മേഖലയിൽ 300 കിലോമീറ്റർ ചുറ്റളവിൽ സുനാമി മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും പിന്നീട് അത് പിൻവലിക്കുകയായിരുന്നു. മുമ്പ് കാലങ്ങളിൽ അതിതീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ ഉണ്ടായ പ്രദേശങ്ങളാണ് ഇവ .

Next Story

RELATED STORIES

Share it