- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേസൊതുക്കാൻ കൈക്കൂലി : ഇ ഡി അസിസ്റ്റൻറ് ഡയറക്ടർ ശേഖർ കുമാറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി : കേസ് ഒതുക്കുന്നതിന് കൈക്കൂലി വാങ്ങി എന്ന കേസിൽ പ്രതിയായ എൻഫോഴ്സ്മെൻ്റ് അസിസ്റ്റൻറ് ഡയറക്ടർ ശേഖർ കുമാറിനെ ഇന്നലെ കാലത്ത് 10.30 മുതൽ ചോദ്യം ചെയ്തിരുന്നു , ചോദ്യം ചെയ്യൽ വൈകിട്ട് 5 മണി വരെ നീണ്ടു. ഇന്ന് വീണ്ടും ഹാജരാവാൻ എറണാകുളം വിജിലൻസ് എസ്പി എസ് ശശിധരൻ നിർദേശം നൽകിയിട്ടുണ്ട് .
കേസ് ഒതുക്കുന്നതിനായി കൊല്ലത്തെ കശുവണ്ടി വ്യവസായി അനീഷ് കുമാറിൽ നിന്ന് ഏജന്റുമാർ വഴി രണ്ടുകോടി രൂപ കൈക്കൂലി വാങ്ങി എന്ന കേസിലെ ഒന്നാം പ്രതിയാണ് ശേഖർ കുമാർ.
കേസിൽ ശേഖർ കുമാറിനെ കൂടാതെ എറണാകുളം സ്വദേശിയായ വിൽസൺ വർഗീസ് , രാജസ്ഥാൻ സ്വദേശി മുകേഷ് കുമാർ, രഞ്ജിത്ത് വാര്യർ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ഇവർക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു . ഇന്നലെ കാലത്ത് അഭിഭാഷകരോടൊത്താണ് ശേഖർ കുമാർ വിജിലൻസിനു മുന്നിലെത്തിയത് . ജൂലൈ 10ന് ഇദ്ദേഹത്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു . അന്വേഷണം ഉദ്യോഗസ്ഥർ മുന്നിൽ ഹാജരാകണമെന്ന് നിർദ്ദേശത്തോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്
പ്രതികളിൽ നിന്ന് പിടിച്ചെടുത്ത 5 മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ് എന്നിവ എന്നിവയുടെ ശാസ്ത്രീയ പരിശോധനയിൽ നിന്ന് ലഭിച്ച തെളിവുകൾ അടിസ്ഥാനത്തിലാണ് വിജിലൻസ് ചോദ്യം ചെയ്യുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















