Latest News

ഓഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി ഉമ്മൻ ചാണ്ടി - സി വി പത്മരാജൻ അനുസ്മരണം

ഓഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി ഉമ്മൻ ചാണ്ടി - സി വി പത്മരാജൻ അനുസ്മരണം
X

ജിദ്ദ: അതിർവരമ്പുകളില്ലാതെ ജനങ്ങളെ സ്നേഹിക്കുകയും ജനങ്ങൾ സ്നേഹിക്കുകയും ചെയ്ത അതുല്യനായ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സമഗ്രമായ വികസനത്തിന് അതുല്യമായ സംഭാവന ചെയ്ത ഭരണാധികാരിയായിരുന്നു മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നും ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.

മുൻ കെപിസിസി പ്രസിഡണ്ടും മന്ത്രിയുമായിരുന്ന സിവി പത്മരാജനേയും ചടങ്ങിൽ അനുസ്മരിച്ചു. തലസ്ഥാന നഗരിയിൽ കെപിസിസിക്ക് ആസ്ഥാന മന്ദിരമുണ്ടാക്കുന്നതിന് മുൻകൈയെടുത്ത അദ്ദേഹം കോൺഗ്രസിന്റെ സൗമ്യ മുഖമായിരുന്നു എന്ന് അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ഹക്കിം പാറക്കൽ അധ്യക്ഷനായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന സെക്രട്ടറി തൻസീർ കണ്ണനാംകുഴി മുഖ്യപ്രഭാഷണം നടത്തി. ഒഐസിസി നേതാക്കളായ സഹീർ മഞ്ഞാലി, റഷീദ് ബിൻസാഗർ, ആസാദ് പോരൂർ, ഷെരീഫ് അറക്കൽ, മുജീബ് തൃത്താല, അലി തെക്ക്തോട്, ഷംനാദ് കണിയാപുരം, മുസ്തഫ ചേളാരി, യൂന്നൂസ് കാടൂർ, മോഹൻ ബാലൻ, കുഞ്ഞാൻ പൂക്കാട്ടിൽ, അഹമ്മത് ഷാനി, ജില്ലാ പ്രസിഡണ്ടുമാരായ നാസർ കോഴിതോടി, റഫീഖ് മുസ്സ, റോബിൻ തോമസ്, അയൂബ് എന്നിവർ സംസാരിച്ചു

Next Story

RELATED STORIES

Share it